വരാൻ പോകുന്നത് അതിഭീകര കൂട്ടിയിടി. ഭൂമിയിൽ ഇന്റർനെറ്റും ടിവി യുമെല്ലാം ഇല്ലാതാകും ‘,നാസയുടെ കെസ്ലർ സിൻഡ്രോം മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നു.
ന്യൂയോർക്ക് :ഭൂമിയുടെ ഭ്രമണ പഥം മനുഷ്യ നിർമിത അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ഉപഗ്രഹ സാങ്കേതിക വിദ്യയ്ക്കും ഗുരുതരമായ അപകട സാധ്യതകളാണ് ഇതു സൃഷ്ടിക്കുന്നത്.കെസ്ലർ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു ടിപ്പിംഗ് പോയിന്റിനെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് നാസയിലെ ശാസ്ത്രജ്ഞരും ആഗോള വിദഗ്ധരും നൽകുന്നത്. ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗശൂന്യമാക്കി മാറ്റുന്ന ഒരു അവസ്ഥയാണ് കെസ്ലർ സിൻഡ്രോം.
കെസ്ലർ സിൻഡ്രോം എന്ന ഈ അവസ്ഥ ഭൂമിയിലെ ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ, ടെലിവിഷൻ, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ ഇല്ലാതാക്കിക്കൊണ്ട് ആഗോള ആശയവിനിമയങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് ഭയാനകമായ തോതിൽ ഉയരുന്നതിനാൽ തന്നെ, അടിയന്തര സാഹചര്യമാണെന്ന് നാസ പറയുന്നു.
1978ൽ ശാസ്ത്രജ്ഞനായ ഡൊണാൾഡ് കേസ്ലർ ആണ് കേസ്ലർ സിൻഡ്രോം എന്ന പ്രത്യാഘാതത്തെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയത്. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും തമ്മിലുള്ള കൂട്ടിയിടിയുടെ ഒരു ചങ്ങലയാണ് ഇത്. ഓരോ കൂട്ടിയിടിയും വീണ്ടും അധിക അവശിഷ്ടങ്ങൾ ഭ്രമണപഥത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കാലക്രമേണെ, ഇത് ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗശൂന്യമാക്കുകയും ആഗോളതലത്തിലുള്ള ആശയവിനിമയം, നാവിഗേഷൻ, കാലാവസ്ഥാപ്രവചനം എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന സേവനങ്ങൾ എല്ലാം ഇല്ലാതാക്കുന്നു.
47,000ലകം ബഹിരാകാശ അവശിഷ്ടങ്ങളുടെ കഷണങ്ങളും ചെറുതും കണ്ടെത്താത്തതുമായ ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങളും ഭ്രമണപഥത്തിൽ ഉണ്ടെന്ന് യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഭ്രമണപഥത്തിൽ ഇവയുടെ സഞ്ചാരം അതിവേഗത്തിലാണ്. ഇവയിലെ ചെറിയ കണങ്ങൾ പോലും ബഹിരാകാശ വാഹനങ്ങൾക്കും ഉപഗ്രഹങ്ങൾക്കും കേടുപാടുകൾ വരുത്താൻ കഴിയുന്നതാണ്.
സജീവമായി ഉണ്ടായിരുന്ന ഒരു ഇറിഡിയം കമ്മ്യൂണിക്കേഷൻ ഉപഗ്രഹവും പ്രവർത്തനരഹിതമായ റഷ്യൻ കോസ്മോസ് ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയടി വൻതോതിൽ അവശിഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും തമ്മിൽ നിരവധി കൂട്ടിയിടികൾ 2023 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വലിയ തോതിലുള്ള കേസ്ലർ സിൻഡ്രോം അവസ്ഥയ്ക്ക് കാരണമായേക്കാം.
കേസ്ലർ സിൻഡ്രോം സംഭവിക്കുന്നത് ഇന്റർനെറ്റ്, ടെലിവിഷൻ,ഫോൺ സേവനങ്ങൾ, നാവിഗേഷൻ എന്നിവയ്ക്ക് ആവശ്യമായ ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമാക്കും. ഇതുവഴി ഭൂമിയിലെ എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാകും. ബഹിരാകാശ പര്യവേഷണവും ഇതിലൂടെ ഇല്ലാതാകും. ബഹിരാകാശത്തേക്കുള്ള പ്രവേശനം അസാധ്യമാകുന്നതോടെ, ശാസ്ത്ര ദൗത്യങ്ങൾ ഉൾപ്പെടെ അവസാനിപ്പിക്കേണ്ടി വരും. സേവനങ്ങൾ തടസ്സപ്പെടുന്നതും ലോകത്തെ സാങ്കേതികശേഷി ഇല്ലാതാകുന്നതോടെയും ആഗോള സാമ്പത്തിക നഷ്ടവും ഭീകരമായിരിക്കും.