പ്രസംഗത്തിനിടെ ടെലിപ്രൊമ്പ്റ്റർ പണി മുടക്കി ‘, മിനിട്ടുകളോളം നിശബ്ദനായി മോദി :
ന്യൂഡൽഹി :ബി ജെ പി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനിടെ പണിമുടക്കി ടെലി പ്രോപ്റ്റർ. ഡൽഹിയിലെ രോഹിണിയിൽ നടന്ന പാർട്ടി സമ്മേളനത്തിലായിരുന്നു സംഭവം. പ്രസംഗം പുരോഗമിക്കുന്നതിനിടെ പ്രോമപ്റ്റർ പ്രവർത്തന രഹിതമാകുകയായിരുന്നു. ഇതോടെ മിനിട്ടുകളോളം പ്രസംഗം തടസപ്പെട്ടു. സാങ്കേതിക തടസം നീക്കുന്നതുവരെ പോഡിയത്തിനു മുന്നിൽ നിശബ്ദനായി നിൽക്കുകയായിരുന്നു മോദി.