എച്ച്. എം.പി. വി വന്നത് ചൈനക്കാർ അറിഞ്ഞിട്ടില്ല, പ്രചരിക്കുന്നതല്ല സത്യം. ചൈനയിലെ മലയാളികൾ പറയുന്നു.
കോവിഡിന് പിന്നാലെ മറ്റൊരു വൈറസും (എച്ച് എം പി വി )റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്നും രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ് എന്നുമുള്ള തരത്തിൽ വിവിധ റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ചൈനയിൽ അടിയന്തിരാവസ്ഥ പോലും പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതെല്ലാം തള്ളുകയാണ് ചൈനയിൽ നിന്നുള്ള മലയാളി ഡോക്ടറും വ്യവസായിയും എച് എം പി വി യുടെ പേരിൽ ചൈനയിൽ ഭീകരമായ അന്തരീക്ഷമാണ് എന്ന് പറയുന്നത് ശരിയല്ല. എന്ന് ഡോ. ഫൈസൽ.