മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങള്‍ തള്ളി ; ബുര്‍ഖ നിരോധനം നടപ്പാക്കി സ്വിറ്റ്സര്‍ലൻഡ്

ബേണ്‍: മുസ്ലീം സംഘടനകളുടെ ശക്തമായ വിമർശനങ്ങള്‍ക്കിടയിലും ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് സ്വിറ്റ്സർലൻഡ് 2022-ലാണ് ഈ നിയമം അംഗീകരിച്ചത്.ഇതനുസരിച്ച്‌ പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്‌റ്റോറൻ്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ മുഖം പൂർണമായും മറയ്‌ക്കുന്നത് വിലക്കും. 2009ല്‍ രാജ്യത്ത് പുതിയ മിനാരങ്ങള്‍ നിർമിക്കുന്നത് നിരോധിച്ച അതേ സംഘമാണ് ബുർഖ നിരോധനം ഏർപ്പെടുത്തിയത്. നിയമം ലംഘിച്ച്‌ മുഖാവരണം ധരിച്ചാല്‍ 1,000 സ്വിസ് ഫ്രാങ്ക്‌സ് .(ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും.2022ലാണ് സ്വിറ്റ്‌സർലൻഡില്‍ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച്‌ ചർച്ചകള്‍ ഉയർന്നുവന്നത്. തുടർന്ന് വിഷയത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകള്‍ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോള്‍ 48.8 ശതമാനം ആളുകള്‍ ബുർഖ നിരോധിക്കുന്നതിനെ എതിർത്തു. മുഖാവരണങ്ങള്‍ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്. ആരോഗ്യ, സുരക്ഷാ കാരണങ്ങളാല്‍ അല്ലെങ്കില്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്‌ക്കാൻ അനുമതി നല്‍കുമെന്നും സർക്കാർ അറിയിച്ചു. കലാപരമായ അല്ലെങ്കില്‍ വിനോദ ആവശ്യങ്ങള്‍ക്കും പരസ്യ ആവശ്യങ്ങള്‍ക്കും ബുർഖ ധരിക്കാൻ അനുമതി നല്‍കും.

Sharing

Leave your comment

Your email address will not be published. Required fields are marked *