ചൈനയുടെ പീഡനത്തില്‍ നിന്ന് രക്ഷപെടാൻ അമേരിക്കയിലെത്തി ;ഹുയി മുസ്ലീങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍ ;
വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്ന് യുഎസില്‍ അഭയം പ്രാപിച്ച ഹുയി മുസ്ലീങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍ . ചൈനയുടെ പീഡനത്തില്‍ നിന്ന് രക്ഷ നേടാനായാണ് ഇവർ അമേരിക്കയില്‍ അഭയം തേടിയതെന്നാണ് റിപ്പോർട്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.നിരാശാജനകമായ സാമ്ബത്തിക അന്തരീക്ഷത്തില്‍ നിന്നും രാഷ്‌ട്രീയ അടിച്ചമർത്തലില്‍ നിന്നും രക്ഷപ്പെടാൻ ചൈനക്കാർ അമേരിക്കയിലേയ്‌ക്ക് കുടിയേറുകയാണെന്ന് മാധ്യമ റിപ്പോർട്ടുകള്‍ പറയുന്നു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അനുസരിച്ച്, 2024 സാമ്ബത്തിക വർഷത്തില്‍ 40,000 ത്തോളം ചൈനീസ് കുടിയേറ്റക്കാരെ യുഎസ് തെക്കൻ അതിർത്തിയില്‍ താല്‍ക്കാലികമായി തടഞ്ഞുവച്ചിരുന്നു. ചൈനയിലെ ഏകദേശം 25 ദശലക്ഷം മുസ്‌ലിംകളില്‍, 11 ദശലക്ഷവും ഹുയി മുസ്‌ലിംകളാണ്. ചൈനീസ് സർക്കാർ ശക്തമായ നീക്കങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്നത് . പള്ളികളുടെ മിനാരങ്ങളും താഴികക്കുടങ്ങളും തകർത്തു, അറബിക് ലിപിയുടെ പൊതു ഉപയോഗം നിരോധിച്ചു, ഖുർആൻ പഠിപ്പിക്കുന്ന സ്കൂളുകളില്‍ കുട്ടികളെ വിലക്കി, ഏറ്റവും കൂടുതല്‍ മതവിശ്വാസികളെ തടങ്കല്‍പ്പാളയങ്ങളിലേക്ക് നാടുകടത്തി.ഈ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഹൂയി മുസ്ലീങ്ങള്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ അഭയം പ്രാപിച്ചത് .