സിറിയയിലേയ്ക്ക് വന്‍ ആയുധ ശേഖരം കൊണ്ടുവന്ന് അമേരിക്ക; സ്ഥിതിഗതികള്‍ വീക്ഷിച്ച്‌ റഷ്യ

ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം പ്രസിഡന്റ് ബാഷര്‍ അസദ് സര്‍ക്കാരിന്റെ പതനത്തിനുശേഷം അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യം സിറിയയിലെ തങ്ങളുടെ സേനയ്ക്കായി ഏറ്റവും വലിയ ആയുധങ്ങളും മിസൈലുകളും ഡ്രോണുകളും അയച്ചതായി അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു ഏകദേശം 60 ലോഡ് ട്രക്കുകള്‍ ഇറാഖില്‍ നിന്ന് അല്‍-വലീദ് ബോര്‍ഡര്‍ ക്രോസിംഗ് വഴി രാജ്യത്തേക്ക് പ്രവേശിച്ചുവെന്നാണ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. സിറിയന്‍ പ്രവിശ്യകളായ അല്‍-ഹസാക്ക, ദെയ്ര്‍ എസ്-സോര്‍ എന്നിവിടങ്ങളിലെ സഖ്യസേനയുടെ താവളങ്ങളിലേക്കാണ് വാഹനവ്യൂഹം നീങ്ങിയത്. ദേര്‍ എസ്-സോര്‍, റാഖ, കൊബാനി നഗരങ്ങളിലും പരിസരങ്ങളിലും കവചിത വാഹനങ്ങളും സൈന്യവും വിന്യസിക്കുന്നതുള്‍പ്പെടെ സിറിയയില്‍ അമേരിക്ക സൈനിക നീക്കങ്ങള്‍ ശക്തമാക്കുകയാണ്. ഹയാത്ത് തഹ്രീര്‍-അല്‍-ഷാമും (എച്ച്‌ടിഎസ്) ഡിസംബര്‍ 8 ന് ഡമാസ്‌കസ് പിടിച്ചെടുത്തതിനുശേഷം ഏകദേശം 210 ട്രക്കുകള്‍ ഇതിനകം സിറിയയിലേക്ക് കടന്നിട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.റഷ്യ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ക്കുള്ള (YPG) പിന്തുണ പുനഃപരിശോധിക്കാന്‍ നാറ്റോ സഖ്യകക്ഷിയായ അമേരിക്കയോട് തുര്‍ക്കി ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ ആദ്യം, പെന്റഗണ്‍ പ്രഖ്യാപിച്ചത് സിറിയയില്‍ അമേരിക്കന്‍ സൈനികരുടെ എണ്ണം ഏകദേശം 2,000 ആണെന്നാണ്. ഇതിനുമുന്‍പ് 900 സെനികരെ മാത്രമായിരുന്നു അമേരിക്ക സിറിയയില്‍ നിലനിര്‍ത്തിയിരുന്നത്. സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ വേരോടെ പിഴുതെറിയാന്‍ അമേരിക്ക ഒരു ദശാബ്ദം മുമ്ബ് സൈന്യത്തെ വിന്യസിച്ചതിന് ശേഷം, പ്രധാന എണ്ണപ്പാടങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തി. കുര്‍ദിഷ് മിലീഷ്യകളും തുര്‍ക്കിയില്‍ നിന്നുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളും ചേര്‍ന്ന ഗ്രൂപ്പുകളും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും (എസ്ഡിഎഫ്) തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ സിറിയയിലെ സ്ഥിതിഗതികള്‍ നിലവില്‍ സംഘര്‍ഷഭരിതമാണ്.ഡിസംബര്‍ 8 മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യങ്ങള്‍ക്കെതിരെ നിരവധി റൗണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു..ന്നാല്‍ അമേരിക്കയും ഐഎസും യഥാര്‍ത്ഥത്തില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒത്തുകളിക്കുകയാണെന്ന് റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് (എസ്വിആര്‍) കഴിഞ്ഞ ആഴ്ച പറഞ്ഞു. ജിഹാദികള്‍ക്ക് അമേരിക്കക്കാര്‍ വ്യോമാക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു, അതിനാല്‍ അവര്‍ക്ക് നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്ന് റഷ്യ ചൂണ്ടിക്കാട്ടുന്നു. സിറിയയിലെ റഷ്യന്‍ താവളങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഉപയോഗിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നതെന്ന് റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *