‘ക്ഷണിച്ചാല്‍ പോകുന്നത് സാമാന്യ മര്യാദയുടെ ഭാഗം’; കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
കണ്ണൂര്‍: സി.പി.എം തള്ളിപ്പറഞ്ഞ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെയും കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘ക്ഷണിച്ചാല്‍ പോകുന്നത് സാമാന്യ മര്യാദയുടെ ഭാഗമാണ്. ഗൃഹപ്രവേശം നടത്തുന്നയാള്‍ പ്രതിയാണോ കോണ്‍ഗ്രസാണോ മാര്‍ക്‌സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക പാര്‍ട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും. പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ കുടിയലിന് പോകുന്നുണ്ട് നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ” -ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പരോള്‍ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താന്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കുമ്ബാട് കൂളിബസാറിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്‍, ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തത്. പി. ജയരാജന്‍ നാടമുറിച്ച് നേതാക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാരായി രാജന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉള്‍പ്പെടെയുള്ള നേതാക്കളും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2008 മാര്‍ച്ച് അഞ്ചിനാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ നിഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ വടക്കുമ്ബാട് സ്വദേശി ശ്രീജിത്ത് അടക്കം അഞ്ച് സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച മുമ്ബാണ് പരോളിലിറങ്ങിയത്. അതേസമയം, ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍ പോവുകയെന്നത് ഔചിത്യപൂര്‍ണമായ കാര്യമാണെന്നും പൊതുപ്രവര്‍ത്തകരുടെ കടമയാണെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.