ലക്ഷ്യം ഭാരതമെന്ന് അവാമി ലീദി; സ്‌ഫോടകവസ്തുക്കളുമായി പാക് കപ്പല്‍ ബംഗ്ലാദേശ് തുറമുഖത്ത്

ഢാക്ക (ബംഗ്ലാദേശ്): ഭാരതത്തെ ലക്ഷ്യമിട്ട് ചിറ്റഗോങ് തുറമുഖത്ത് സ്‌ഫോടകവസ്തുക്കളുമായി പാക് കപ്പലെത്തി. ബംഗാള്‍ ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു..അവാമി ലീഗിന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് ഈ വിവരം ലോകത്തിന് മുന്നിലെത്തിയത്. ചിറ്റഗോങ് തുറമുഖത്ത് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ നിരത്തിവച്ചതിന്റെ ചിത്രങ്ങളടക്കമാണ് എക്‌സ് പോസ്റ്റ്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കളുമായി കപ്പല്‍ ഡിസംബര്‍ 21 ന് ചിറ്റഗോങ് തുറമുഖത്ത് എത്തിയത്. സീസ്മിക് എമല്‍ഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ സ്‌ഫോടകവസ്തുക്കള്‍ ഏത് തരത്തിലുള്ള ഘടനയെയും നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. അതേസമയം, ചിറ്റഗോങ് തുറമുഖത്തെ ഒരുദ്യോഗസ്ഥന്‍ എല്ലാ കണ്ടെണ്ടയ്നറുകളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടതായി അവാമി ലീഗ് അവകാശപ്പെട്ടു. ഈ കണ്ടെണ്ടണ്ടയ്നറില്‍ സ്ഫോടകവസ്തു എന്ന് ചുവന്ന നിറത്തില്‍ എഴുതിയിട്ടുണ്ടണ്ട്. ബംഗ്ലാദേശ് നാവികസേന ഈ കണ്ടെണ്ടണ്ടയ്നറുകള്‍ പിടിച്ചെടുത്തെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെണ്ടന്നാണ് അവാമി ലീഗിന്റെ ആരോപണം.

Sharing

Leave your comment

Your email address will not be published. Required fields are marked *