പാമ്ബിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ അന്ത്യം; സജു രാജിന്റെ മരണത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍

പാമ്പ് കടിയേറ്റ സജു രാജന്റെ മരണത്തിന്റെ ആഘാതത്തില്‍ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്ബു ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. എന്നാല്‍ ഏരൂർ തെക്കേവയല്‍ കോളനിക്കു സമീപം ഗൃഹനാഥന്റെ ജീവനെടുത്ത സംഭവത്തെ തുടർന്ന് പാമ്ബുപിടിക്കാനായി വന്നതായിരുന്നു സജു.അവിടെ പാമ്ബുകളെ കണ്ടെത്തുന്നതിനായി കാടു വെട്ടിത്തെളിച്ചപ്പോള്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തി. അതിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ സാജുവിന്റെ പാമ്ബു പിടിത്ത രീതി അനുസരിച്ച്‌ പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഒട്ടേറെ വിഷപ്പാമ്ബുകളെ പിടിച്ച സജുവിന്റെ ഈ അന്ത്യം നാട്ടുകാർക്ക് ഞെട്ടലായി. എന്നാല്‍ കടിയേറ്റിട്ടും ഭയപ്പെടാതെ സജു വാഹനത്തില്‍ കയറുകയും ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നില വഷളാകുകയും കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. കടിച്ച പാമ്ബിനെ ഇതിനിടെ വനപാലകർ ഏറ്റെടുത്തു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സാജുവിന്റെ കുടുംബം ഭാര്യ, 2 പെണ്‍കുട്ടികള്‍ എന്നിവരടങ്ങുന്നതാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *