വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; യുപിഐ സേവനം എല്ലാവര്‍ക്കും ലഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം (വാട്സാപ്പ് പേ) നല്‍കാൻ നാഷ്ണല്‍ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ അനുമതി.2025 മുതല്‍ ഈ സേവനം ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം നിലവില്‍ 50 കോടിയിലധികം വാട്സാപ്പ് അക്കൗണ്ടുളാണ് ഇന്ത്യയിലുളളത്. ഇതില്‍ പത്ത് കോടി ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇതുവരെ വാട്സാപ്പ് പേ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നിയന്ത്രണമാണ് എൻപിസിഐ നിർത്തലാക്കിയത്.എല്ലാം ഉപയോക്താക്കള്‍ക്കും ഇത്തരത്തിലൊരു സേവനം ലഭ്യമാക്കിയാല്‍ വിപണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിയന്ത്രണത്തിന് കാരണമെന്ന് എൻപിസിഐ അറിയിച്ചു. അനുമതി ലഭിക്കുന്നതോടെ വിപണിയില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാമെന്ന ആശങ്കയ്ക്കും വഴി വെച്ചിട്ടുണ്ട്. യുപിഐ സേവനം നടത്തുന്ന ആപ്പുകളില്‍ വാട്സാപ്പ് പേ 11-ാം സ്ഥാനത്താണ് ഇപ്പോഴുളളത്. നവംബർ മാസത്തില്‍ മാത്രം 3,890 കോടി രൂപ വാട്സാപ്പ് പേയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനം ഫോണ്‍പേയാണ് നവംബർ മാസത്തിലെ മാത്രം കണക്കുകള്‍ പ്രകാരം 10.88 ലക്ഷം കോടി രൂപയാണ് ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുളളത്.

Sharing

Leave your comment

Your email address will not be published. Required fields are marked *