ബെംഗളൂരു- കോയമ്ബത്തൂര്‍ യാത്രയ്ക്ക് പുതിയ റൂട്ട്..ടോള്‍ ഇല്ല, വഴിയില്‍ ട്രക്ക് ഇല്ല..സുഖമായി പോകാം.. ദൂരവും കുറവ്

റോഡ് ട്രിപ്പുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. സമയമെടുത്ത്, ഇഷ്ടംപോലെ കാഴ്ചകള്‍ കണ്ട്, വഴിയില്‍ നിർത്തി ഓരോ ഇടങ്ങളും ആസ്വദിച്ചുള്ള യാത്രകള്‍ പുതിയ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കും. ചില സമയത്ത് വെയിലിന്‍റെ കാഠിന്യവും അപ്രതീക്ഷിതമായ മഴ പോലെയുള്ള കാലാസ്ഥാ മാറ്റങ്ങളും കുരുക്കും ഒക്കെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെങ്കിലും യാത്രകള്‍ ഇഷ്ടമുള്ളവർ വീണ്ടും പൊയ്ക്കോണ്ടെയിരിക്കും. ചിലപ്പോഴെങ്കിലും സ്ഥിരം പോകുന്ന റൂട്ടുകള്‍ നമ്മെ മടിപ്പിക്കാറുണ്ട്. പുതുമയില്ലാത്ത കാഴ്ചകള്‍, ടോള്‍ നിരക്ക്, തിരക്ക് എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിനുണ്ട്. അപ്പോള്‍ സ്ഥിരം റൂട്ടുകളില്‍ നിന്നുമാറി വ്യത്യസ്തമായ വഴികളിലൂടെ യാത്ര പോകുന്നത് എന്തുകൊണ്ടും മികച്ച കാര്യമാണ്. അങ്ങനെ ബെംഗളൂരു- കോയമ്ബത്തൂർ യാത്രയില്‍ പുതിയൊരു റൂട്ട് നമുക്ക് പരിചയപ്പെട്ടാലോ. ഡിസംബർ ആദ്യവാരം പോയ കോയമ്ബത്തൂരില്‍ നിന്നും ബാംഗ്ലൂർ യാത്രയിലെ സേലം-കൃഷ്ണഗിരി ബാംഗ്ലൂർ റൂട്ട് മടുപ്പിച്ചപ്പോള്‍ മടക്ക യാത്രയില്‍ പുതിയ വഴി കണ്ടെത്തി, അടിച്ച്‌ പൊളിച്ച്‌, തിരക്കും ബഹളങ്ങളും ഒന്നുമില്ലാതെ മടങ്ങിവന്ന സാൻഡി 2345 എന്ന ഉപയോക്താവ് ടീം ബിഎച്ച്‌പി ഫോറം വഴിയാണ് പുതിയ റൂട്ട് പങ്കുവെച്ചിരിക്കുന്നത്. എന്നും പോകുന്ന വഴികള്‍ വിട്ട് പുതിയ റൂട്ടും കാഴ്ചകളും കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ റൂട്ടാണിത്. ആള്‍ക്കൂട്ടമില്ല, ബഹളങ്ങളില്ല… നിങ്ങളും പ്രകൃതിയും മനോഹരമായ കാഴ്ചകളും മാത്രം! ബെംഗളൂരു യാത്രയിലെ നാലിടങ്ങള്‍ സേലം-കൃഷ്ണഗിരി വഴി രണ്ടു തവണ ബാംഗ്ലൂർ പോയപ്പോഴും മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് സാൻഡി 2345 കുറിപ്പില്‍ പറയുന്നു. ഒമലൂരിനും ഹൊസൂരിനും ഇടയിലുള്ള യാത്ര മടുപ്പിച്ചെന്നും ഗതാഗതക്കുരുക്കുകളും എല്ലാ പാതകളിലെയും ട്രക്ക് ഗതാഗതവും സമയം കളഞ്ഞുവെന്നുമാണ് സാൻഡി പറയുന്നത്. കൂടാതെ, ഒരു ദിശയിലേക്കുള്ള 700 രൂപാ ടോള്‍ ന്യായീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.അങ്ങോട്ടുള്ള യാത്ര മടുപ്പിച്ച സ്ഥിതിക്ക് തിരികെ വന്നപ്പോള്‍ മറ്റൊരു റൂട്ട് പരീക്ഷിക്കുവാന്‍ തീരുമാനിക്കുകയും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച യാത്ര ആ പാതയ്ക്ക് നല്കാൻ കഴിഞ്ഞെന്നുമാണ് സാൻഡി തുടർന്ന് പറയുന്നത്. കുഴികളോ ട്രാഫിക് ബ്ലോക്കോ, എന്തിനധികം ടോള്‍ പിരിവു പോലുമില്ലാത്ത കിടിലൻ വഴിയാണ് ഇത്! ബാംഗ്ലൂർ – കനകപുര – മലവള്ളി – ചാമരാജനഗർ – ദിംബം – കോയമ്ബത്തൂർ റൂട്ട് ആണ് സാന്‍ഡി യാത്രക്കാർക്കായി പങ്കുവെച്ചിരിക്കുന്നത്. ബെല്ലന്ദൂരിലെ ഷെല്ലില്‍ നിന്ന് ആവശ്യമായ ഇന്ധനം നിറച്ച്‌ രാവിലെ 6:45 ഓടെയാണ് ഒക്ടാവിയ കാറില്‍ സാന്‍ഡി യാത്ര തുടങ്ങുന്നത്. ഇന്ധനം നിറച്ച്‌ ഏകദേശം 6:45 AM ന് ആരംഭിച്ച്‌ സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻ വഴി നഗരത്തിന് പുറത്തേക്ക് കടക്കും വരെ പതിവ് കുരുക്കും റോഡിലെ കുഴികളും ഒക്കെ കണ്ടെങ്കിലും നഗരത്തിനു പുറത്ത് ശരിക്കും മറ്റൊരു ലോകമാണ് കാത്തിരിക്കുന്നത്. മണിക്കൂറില്‍ 90-100 കിലോമീറ്റർ വേഗതയില്‍ വണ്ടിയോടിച്ച്‌ മുന്നേറി. ഈ റൂട്ടില്‍ ഭക്ഷണ ശാലകളുടെ അഭാവം കാണാമെങ്കിലും ഒറ്റയ്ക്കുള്ള യാത്രയായതിനാല്‍ അത് തന്നെ അലട്ടിയില്ലെന്നാണ് സാൻ‍ഡി പറയുന്നത്.ബെംഗളൂരുവില്‍ നിന്ന് ദിംബം വരെ ലിറ്ററിന് 21 കിലോമീറ്റർ ഇന്ധനക്ഷമത ലഭിച്ചെന്നും തുടർന്ന് സത്യമംഗലം എത്തിയപ്പോള്‍ അത് 19 ആയി കുറയുകയും ചെയ്തു. ഈ റൂട്ടിലാണ് മറ്റു റൂട്ടുകളെയപേക്ഷിച്ച്‌ ട്രക്കുകളും തിരക്കും അനുഭവപ്പെട്ടത്. എന്നാല്‍ തനിക്ക് അതൊരു ബുദ്ധിമുട്ട് ആയില്ലെന്നും സാൻഡി പറയുന്നു. എന്തുതന്നെയായാവും ബെംഗളൂരുവില്‍ നിന്ന് കോയമ്ബത്തൂരില്‍ 6.5 മണിക്കൂ സമയം കൊണ്ട് എത്തിച്ചേരാൻ സാധിച്ചു. ബെംഗളൂരു- കോയമ്ബത്തൂർ യാത്ര
ബാംഗ്ലൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ബാംഗ്ലൂർ – കനകപുര – മലവള്ളി – ചാമരാജനഗർ – ദിംബം – കോയമ്ബത്തൂർ റൂട്ട് ഏറ്റവും മികച്ചതാണെന്നും നിങ്ങളുടെ യാത്രകളില്‍ ധൈര്യമായി ഈ വഴി തിരഞ്ഞെടുക്കാം. കൂടാതെ, നിലവില്‍ ടോള്‍ ചാർജുകള്‍ ഇല്ല എന്നതാണ് റൂട്ടിന്‍റെ മറ്റൊരു ആകർഷണം. എന്നാല്‍ ദിംബത്തിന് സമീപമുള്ള വനമേഖലയില്‍ലൂടെ യാത്ര ചെയ്യുന്നതിന് നിങ്ങള്‍ 20 പ്രവേശന ഫീസ് നല്കേണ്ടതുണ്ട്.റൂട്ടും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കോയമ്ബത്തൂരില്‍ നിന്ന് പോകുന്ന ആളുകള്‍ക്ക്, നിങ്ങള്‍ മലവള്ളിയില്‍ നിന്ന് കനകപുരയിലേക്ക് വലത്തേക്ക് തിരിഞ്ഞ് NH-948 ല്‍ തുടരുന്നുവെന്ന് ഉറപ്പാക്കുക, കാരണം മൈസൂർ – ബാംഗ്ലൂർ എക്‌സ്പ്രസ് വേയില്‍ ചേരുന്ന മദ്ദൂരിലേക്ക് നേരെ പോകാൻ ഗൂഗിള്‌ മാപ്പ് നിങ്ങളോട് ആവശ്യപ്പെടാനുള്ള സാധ്യതയും സാന്‍ഡി പങ്കുവെച്ചിട്ടുണ്ട്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മറ്റു റൂട്ടുകളിലേതു പോലെ വഴിയിലുടനീളം ഭക്ഷണ ശാലകള്‍ ഇവിടെയില്ല. അതിനാല്‍ ആവശ്യമായ ഭക്ഷണവും വെള്ളവും കരുതാൻ മറക്കരുത്. നിങ്ങളുടെ കാറിന് ശക്തമായ ഹെഡ്‌ലൈറ്റുകള്‍ ഇല്ലെങ്കില്‍ രാത്രിയില്‍ ഈ വഴി ഉപയോഗിക്കുന്നത് ഒഴിവാക്കുക. വണ്ടി യാത്രകള്‍ക്ക് അനുയോജ്യമായ കണ്ടീഷനിലാണെന്ന് ഉറപ്പാക്കുക. വഴിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ചിലപ്പോള്‍ ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നേക്കാം.

Sharing

Leave your comment

Your email address will not be published. Required fields are marked *