നൊമ്ബരമായി അവന്റെ അവസാന ഫോട്ടോ: ദക്ഷിണ കൊറിയൻ വിമാന അപകടത്തില്‍ മരിച്ച മൂന്ന് വയസ്സുകാരൻ
നൊമ്ബരമായി അവന്റെ അവസാന ഫോട്ടോ: ദക്ഷിണ കൊറിയൻ വിമാന അപകടത്തില്‍ മരിച്ച മൂന്ന് വയസ്സുകാരൻ
അവനത് ആദ്യ അനുഭവമായിരുന്നു. രാത്രിയില്‍ ആകാശത്തിലൂടെയുള്ള യാത്ര, ചുറ്റും മിന്നിത്തിളങ്ങുന്നു. വിമാനത്തിന്റെ ഗ്ലാസ് വിൻഡോയില്‍ കൂടി അവൻ ആ കാഴ്ച ആസ്വദിച്ചു. അതിന്റെ ചിത്രം അവന്റെ പിതാവ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു.’എന്റെ മകൻ രാത്രി വിമാനത്തില്‍ ആദ്യമായി വിദേശത്തേക്ക് പോകുന്നു’. ദക്ഷിണകൊറിയയിലെ മൂവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുമ്ബോള്‍ അപകടത്തില്‍പ്പെട്ട് തീഗോളമായി മാറിയ വിമാനത്തിലുണ്ടായിരുന്ന ഏറ്റവും പ്രായംകുറഞ്ഞ യാത്രക്കാരനായിരുന്നു ആ മൂന്ന് വയസ്സുകാരൻ. ജെജു എയർ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് കത്തി 179 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ രണ്ടുപേരൊഴികെ ബാക്കിയുള്ളവരെല്ലാം വിമാനത്തിനൊപ്പം കത്തിയമർന്നു. ലോകത്തെ തന്നെ നടക്കിയ ദുരന്തത്തില്‍ അകപ്പെട്ടവരുടെ പേരുകളും ചിത്രങ്ങളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. കാങ് കോ എന്ന 43കാരനും ഭാര്യ ജിൻ ലീ സിയോണ്‍ 37-കാരിയും അവരുടെ മൂന്ന് വയസ്സുള്ള മകനും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തായ്ലൻഡില്‍ അവധി ആഘോഷിക്കാൻ പോയതാണ് ഈ കുടുംബം. തിരിച്ചുവരുമ്ബോഴാണ് അവർ ദുരന്തത്തില്‍പ്പെട്ടത്. മകന്റെ ആദ്യ വിദേശയാത്ര സംബന്ധിച്ച് അവൻ വിമാനത്തിന്റെ വിൻഡോയിലൂടെ നോക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു .കാങ് കോ. അപകടശേഷം ഈ ചിത്രമിപ്പോള്‍ നൊമ്ബര കാഴ്ചയായി മാറിയിരിക്കുകയാണ്കാ ങ് കോയും കുടുംബവും തായ്ലൻഡില്‍നിന്നെടുത്ത ചിത്രം തായ്ലൻഡ് ട്രിപ്പിലെ മറ്റുവിശേഷങ്ങളും ചിത്രങ്ങളും കാങ് കോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കിയ ടൈഗേഴ്സ് ബേസ്ബോള്‍ ടീമിന്റെ പബ്ലിക് റിലേഷൻസില്‍ പ്രവർത്തിക്കുന്ന കാങ് കോ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് കുടുംബത്തോടൊപ്പം തായ്ലൻഡ് സന്ദർശിച്ചത്. അതിമനോഹരമായ തായ് കൊട്ടാരത്തിലെ കാഴ്ചകള്‍ മുതല്‍ ബാങ്കോക്കിലേക്കുള്ള അവരുടെ വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്ന പിഞ്ചുകുഞ്ഞിന്റെ ഹൃദ്യമായ ചിത്രം വരെയുള്ള യാത്രയുടെ ഓരോ നിമിഷവും കാങ് കോ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അവരുടെ സന്തോഷകരമായ അവധി അവസാനിച്ചത് ഭയാനകമായ ഒരു ദുരന്തത്തിലാണ്. 179 പേരുടെ ജീവനെടുത്ത വിമാനാപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ അധികൃതർക്ക് ആയിട്ടില്ല.