അപൂര്‍വയിനം പെരുമ്ബാമ്ബിനെ കയ്യില്‍ ചുറ്റി വാഹനമോടിച്ച്‌ യുട്യൂബര്‍; കേസ്, വിവാദം

ചെന്നൈ : വീണ്ടും വിവാദ നായകനായി യുട്യൂബർ ടി.ടി.എഫ്.വാസൻ. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകളി പ്രതിയായ വാസൻ, പാമ്ബിനെ കയ്യില്‍ ചുറ്റിയുള്ള വിഡിയോയുടെ പേരിലാണ് ഇത്തവണ നിയമക്കുരുക്കിലായത്.അരുമ ജീവിയായി പാമ്ബിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപൂർവ ഇനത്തില്‍പെട്ട പെരുമ്ബാമ്ബിനെ കയ്യില്‍ ചുറ്റി വാഹനമോടിക്കുന്നതും കഴുത്തില്‍ അണിയുന്നതും അടക്കമുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോ വാസൻ പുറത്തിറക്കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അപൂർവ ഇനത്തില്‍പെട്ട പാമ്ബിനെ എവിടെ നിന്ന് ലഭിച്ചു എന്നതടക്കക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *