ചിന്മയ് കൃഷ്ണദാസ് ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സ നല്‍കാതെ യുനുസ് സര്‍ക്കാര്‍;
ചിന്മയ് കൃഷ്ണദാസ് ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സ നല്‍കാതെ യുനുസ് സര്‍ക്കാര്‍; പ്രാര്‍ത്ഥിക്കണമെന്ന് ബംഗ്ലാദേശിലെ ഹിന്ദു സംഘടനകള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ബംഗ്ലാദേശിലെ ഹിന്ദു സംഘടനകള്‍ അഭ്യർത്ഥിച്ചു. ജനുവരി 1 ന് ബംഗ്ലാദേശിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രാർത്ഥനയ്‌ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ചിൻമോയ് കൃഷ്ണദാസിന്റെ ആരോഗ്യനില മോശമായെന്നും ശരിയായ ചികിത്സ നല്‍കുന്നില്ലെന്നും ബംഗാളി ഹിന്ദു സംഘടനയായ ബംഗ്ലാദേശ് ഷോമിലിറ്റോ സനാതൻ ജാഗരണ്‍ ജോട്ടെ പ്രസ്താവനയില്‍ പറഞ്ഞു. ജയിലില്‍ നിന്നും രണ്ട് തവണ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നല്‍കിയില്ല. പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയില്‍ നിന്നും സ്ഥിതി വഷളാകുകയായിരുന്നു. നവംബർ 25 നാണ് ഇടക്കാല സർക്കാർ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ സമ്മേളനത്തില്‍ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. പിന്നാലെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തു. രണ്ട് തവണ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അഭിഭാഷകൻ ഹാജരായില്ലെന്ന കാരണം പറഞ്ഞ് ഹർജി തള്ളി. ജനുവരി 2 ന് ഹർജി വീണ്ടും പരിഗണിക്കും.