കേടായ എസി ഹമാസ് നേതാവിനെ രക്ഷിക്കുമെന്ന് ഇസ്രയേല്‍ ഭയന്നു; തൊട്ടടുത്ത നിമിഷം അത് ശരിയായി; പിന്നാലെ സ്ഫോടനം
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനില്‍ വച്ച് കൊല്ലപ്പെട്ടത് കുറച്ചൊന്നുമല്ല പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിയത്. ഇസ്രയേലിന് തിരിച്ചടി നല്‍കാൻ ഇപ്പോഴും ഇറാൻ തക്കം പാർത്തിരിക്കുകയാണ്.സ്വന്തം രാജ്യത്തേക്ക് അതിഥിയായി എത്തിയ ഹമാസ് ഉന്നതനെ സംരക്ഷിക്കാൻ കഴിയാത്ത വീഴ്ചയില്‍ ഇറാൻ സൈന്യത്തിൻ്റെ തലപ്പത്ത് പലരുടെയും തലകളുരുണ്ടു. ജൂലൈ 31ന് ഇറാനിയൻ റെവല്യൂഷൻറി ഗാർഡിൻ്റെ കാവലില്‍ അവരുടെ തന്നെ ഗസ്റ്റ് ഹൌസില്‍ ഉറങ്ങാൻ കിടന്ന ഹമാസ് നേതാവിൻ്റെ ജീവനറ്റ ശരീരമാണ് പിന്നെ കണ്ടത്. ഇതിനായി ഇസ്രയേല്‍ നടത്തിയ ആസൂത്രണത്തില്‍ കല്ലുകടിയായ ഒരു അധ്യായം ഇപ്പോള്‍ റിപ്പോർട്ട് ചെയ്തത് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 ആണ്. ഹനിയ ഇറാനില്‍ എത്തുമ്ബോഴെല്ലാം താമസിക്കാറുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസാണ് അയാളെ വധിക്കാൻ ഇസ്രയേല്‍ കണ്ടുവച്ചത്. ഇറാനിലെ പുതിയ പ്രസിഡൻ്റ് ചുമതല ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തവണ ഹനിയ എത്തിയിട്ടുള്ളത്. മുൻപേ മുറിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിക്കാൻ ശ്രം തുടങ്ങിയപ്പോഴാണ് അതുണ്ടായത്. ഹനിയയുടെ മുറിയിലെ എസി കേടായി. അത് നന്നാക്കാൻ ആളെ നോക്കാൻ ഹനിയ പുറത്തേക്ക് പോയി. ഇസ്രയേല്‍ മാസങ്ങളെടുത്ത് നടത്തിയ തയ്യാറെടുപ്പുകളെല്ലാം വെറുതെയാകുമെന്ന ആശങ്ക… മൊസാദിലെ ചാരന്മാരുടെ ഗൂഡാലോചനകളെല്ലാം വെള്ളത്തിലാകുന്ന സാഹചര്യം വരെയുണ്ടാകാം. ഇതോടെ മുറി മാറുമോ എന്നായി സംശയം. എന്നാല്‍ ടെക്നീഷ്യനെത്തി അത് നന്നാക്കി. പിന്നാലെ ഹനിയ മുറിയിലേക്ക് തിരിച്ചെത്തി. പിന്നെ വൈകിയില്ല, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മുറിക്കുള്ളില്‍ സ്ഫോടനം. അമ്ബരന്ന് പോയ ഇറാൻ ഉടനടി അന്വേഷണം പ്രഖ്യാപിച്ചു. മിസൈല്‍ ആക്രമണം ആണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കി മുഖം രക്ഷിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷൻറി ഗാർഡിൻ്റെ തലവൻ്റെ ആദ്യം ശ്രമിച്ചെങ്കിലും ആ നുണ വളരെ പെട്ടെന്ന് പൊളിഞ്ഞുപോയി. അവരൊരുക്കിയ സുരക്ഷാ സന്നാഹത്തെയെല്ലാം പൊളിച്ച് മുറിയില്‍ വച്ച ബോംബാണ് പൊട്ടിയതെന്ന് വ്യക്തമായതോടെ സൈന്യത്തിൻ്റെ തലപ്പത്തുള്ളവർ ഒളിവില്‍ പോകേണ്ട സാഹചര്യമാണ് ഉണ്ടായത്.