കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്ത് സിപിഎം നേതാക്കള്‍; പി.പി ദിവ്യയും ചടങ്ങിനെത്തി

കണ്ണൂർ: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്ത് സിപിഎം നേതാക്കള്‍. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി.ജയരാജൻ എന്നിവരാണ് കൊലക്കേസ് പ്രതിയുടെ ഗ്രഹപ്രവേശത്തിന് എത്തിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയും ഇവർക്കൊപ്പം ചടങ്ങിനെത്തി. ബിജെപി പ്രവർത്തകൻ വടക്കുമ്ബാട് നിഖില്‍ വധക്കേസ് ഒന്നാം പ്രതി ശ്രീജിത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ എത്തിയത്. 2008 മാര്‍ച്ച്‌ അഞ്ചിനാണ് വടക്കുമ്ബാട് വെച്ച്‌ ബിജെപി പ്രവർത്തകനായ നിഖിലിനെ സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഒന്നാം പ്രതിയായ ശ്രീജിത്ത്. ടിപി കേസിലെ പ്രതി മുഹമ്മദ്‌ ഷാഫിയും ചടങ്ങിനെത്തി.

Sharing

Leave your comment

Your email address will not be published. Required fields are marked *