കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും

കലൂർ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസില്‍ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും പരിപാടിയില്‍ പങ്കെടുത്ത നൃത്ത അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തി വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കലൂർ സ്റ്റേഡിയത്തില്‍ വൻ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്‌ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്. വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യസഹായം ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *