ക്ഷേത്രത്തില്‍ പ്രവേശിക്കാൻ മേല്‍വസ്ത്രം പാടില്ലെന്നത് അനാചാരം ; സച്ചിദാനന്ദ സ്വാമികള്‍

ശിവഗിരി: ക്ഷേത്രത്തില്‍ പ്രവേശിക്കാല്‍ മേല്‍വസ്ത്രം പാടില്ലെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍. ശിവഗിരി തീർഥാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം മുമ്പ് ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇവരുടെ പുണൂല്‍ കാണുന്നതിന് വേണ്ടിയാണ് മേല്‍വസ്ത്രം പാടില്ലെന്ന സമ്ബ്രദായം തുടങ്ങിയത്.ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.സച്ചിദാനന്ദ സ്വാമികള്‍ക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച്‌ മാത്രമേ കടക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണസമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ക്ഷേത്രത്തില്‍ പ്രവേശിക്കാൻ മേല്‍വസ്ത്രം പാടില്ലെന്നത് അനാചാരം

Sharing

Leave your comment

Your email address will not be published. Required fields are marked *