ദുബൈ മാളിലെ തീപ്പിടിത്തം; ആളപായമില്ല; എല്ലാവരെയും ഒഴിപ്പിച്ചു;
ദുബൈ: ദുബൈയിലെ മാള് ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു. സംഭവത്തില് ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതര് അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അല് ബര്ഷയിലെ ടൈം ടോപാസ് ഹോട്ടല് അപ്പാര്ട്ട്മെന്റിലാണ് തീപ്പിടിത്തം.അഗ്നിശമന വാഹനങ്ങളും ആംബുലന്സുകളും തീപ്പിടിത്തം ഉണ്ടായി മൂന്ന് മിനിറ്റിനുള്ളില് എത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര് അറിയിച്ചു. എട്ട് നിലകളുള്ള കെട്ടിടത്തിന്റെ മുന്വശത്താണ് തീപ്പിടിത്തം ഉണ്ടായത്.