മുസ്ലീങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കരുത്; ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ് ; ഫത്വ ഇറക്കി ഓള്‍ ഇന്ത്യ മുസ്‍ലിം ജമാഅത്ത്
ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ പുതുവർഷ ആഘോഷങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഫത്വ ഇറക്കി ഓള്‍ ഇന്ത്യ മുസ്‍ലിം ജമാഅത്ത് .പുതുവർഷം ആഘോഷിക്കുന്നതിന് പകരം വിശ്വാസവുമായി പൊരുത്തപ്പെടുന്ന മതപരമായ ചടങ്ങുകളില്‍ ശ്രദ്ധിക്കാനാണ് ഓള്‍ ഇന്ത്യ മുസ്‍ലിം ജമാഅത്ത് ദേശീയ പ്രസിഡൻറ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേല്‍വിയുടെ നിർദ്ദേശം.പുതുവർഷം ആഘോഷിക്കുന്നതിന് പകരം വിശ്വാസവുമായി പൊരുത്തപ്പെടുന്ന മതപരമായ ചടങ്ങുകളില്‍ ശ്രദ്ധിക്കാനാണ് ഓള്‍ ഇന്ത്യ മുസ്‍ലിം ജമാഅത്ത് ദേശീയ പ്രസിഡൻറ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേല്‍വിയുടെ നിർദ്ദേശം.ആശംസകള്‍ നേരുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലും പങ്കെടുക്കാൻ പാടില്ലെന്ന് റസ്വി വ്യക്തമാക്കി.ചെറുപ്പക്കാരും ചെറുപ്പകാരികളും പുതുവർഷം ആഘോഷിക്കേണ്ടതില്ല. പുതുവത്സരാഘോഷങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമല്ല . പുതുവർഷാഘോഷം ഇസ്‍ലാമിക പ്രബോധനങ്ങളോടും ചിന്തകളോടും പൊരുത്തപ്പെടുന്നതല്ലെന്നാണ് ബറേല്‍വിയുടെ വാദം. പുതുവർഷം എന്നത് ക്രിസ്ത്യൻ കലണ്ടറിൻറെ തുടക്കമാണ്. മതപരമല്ലാത്ത ചടങ്ങുകള്‍ ആഘോഷിക്കുന്നത് മുസ്‍ലിങ്ങളെ അനുവദിക്കുന്നില്ല.ഇവ ഇസ്ലാമില്‍ അസന്നിഗ്‌ദ്ധമായി നിരോധിച്ചിരിക്കുന്നു. മുസ്ലീങ്ങള്‍ ഇത്തരം പരിപാടികളില്‍ ഏർപ്പെടരുത്. കാരണം, ഈ പ്രവൃത്തികള്‍ ശരിഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നുവെന്നും റസ്വി ബറേല്‍വി പറഞ്ഞു.