വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കും; യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കി സ്ലൊവാക്യ;

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ തടഞ്ഞാല്‍ യുക്രെയ്‌നിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സ്ലോവാക്യ.റഷ്യന്‍ ഗ്യാസിനെ വന്‍തോതില്‍ ആശ്രയിക്കുന്ന മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യയ്ക്ക് റഷ്യയില്‍ നിന്നുള്ള പൈപ്പ് ലൈനുകള്‍ വഴി യുക്രേനിയയിലൂടെയാണ് വാതകം ലഭിക്കുന്നത്. എന്നാല്‍, 2025 മുതല്‍, റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ അവസാനിപ്പിക്കുമെന്നും ബദല്‍ വിതരണക്കാരില്‍ നിന്ന് ഗ്യാസ് എത്തിക്കുന്നതിന് മാത്രമേ ഇനി തങ്ങളുടെ പ്രദേശം വഴി പോകുന്ന പൈപ്പ്‌ലൈന്‍ സംവിധാനം ഉപയോഗിക്കാവൂ എന്നും യുക്രേനിയന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗല്‍ സ്ലൊവാക്യയെ അറിയിച്ചതായാണ് വിവരം. ഇതോടെയാണ് സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ യുക്രെയ്‌നെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, റഷ്യയുമായുള്ള നിലവിലെ കരാര്‍ ഡിസംബര്‍ 31ന് അവസാനിക്കുമെന്നും, കരാര്‍ പുതുക്കില്ലെന്നും യുക്രെയ്ന്‍ അറിയിച്ചതായാണ് വിവരം. ജനുവരി ഒന്നിന് ശേഷം, യുക്രെയ്‌നെതിരായ എല്ലാ പരസ്പര നടപടികളും വിലയിരുത്തുമെന്നും യുക്രെയ്ന് ആവശ്യമായ വൈദ്യുതി വിതരണം നിര്‍ത്തുമെന്നും റോബര്‍ട്ട് ഫിക്കോ അറിയിച്ചതായാണ് വിവരം. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, റഷ്യന്‍ പ്രകൃതി വാതകം യുക്രെയ്‌നിലൂടെ കടത്തിവിടുന്നത് നിര്‍ത്തുമെന്ന യുക്രെയ്‌നിന്റെ പ്രഖ്യാപനം റഷ്യയോടുള്ള പ്രതികാര നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൈപ്പ്‌ലൈന്‍ വഴിയുള്ള വാതക വിതരണ ഡീല്‍ റദ്ദാക്കുന്നതിലൂടെ, യുക്രേനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലെന്‍സ്‌കി ‘സ്ലോവാക് റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന് കോടിക്കണക്കിന് മൂല്യമുള്ള നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ഫിക്കോ മുന്നറിയിപ്പ് നല്‍കി.നെതന്യാഹു ഹിറ്റ്‌ലറിന് സമാനം; ‘പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ്’ നയത്തിനെതിരെ തുറന്നടിച്ച്‌ പലസ്തീന്‍ നേതാവ്അ തേസമയം, സ്ലൊവാക്യയുടെയും ഹംഗറിയുടെയും ‘റഷ്യന്‍ അനുകൂല’ നിലപാട് യൂറോപ്യന്‍ യൂണിയന്റെ പ്രശസ്തിക്ക് ഹാനികരമാണെന്നും യുക്രെയ്‌നെ സഹായിക്കാനുള്ള സംഘത്തിന്റെ തീരുമാനത്തെ തുരങ്കം വയ്ക്കുകയാണെന്നും ചൂണ്ടിക്കാട്ടി യുക്രെയ്‌നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി. യുക്രെയ്ന്‍ ‘ട്രാന്‍സിറ്റ് കരാര്‍’ അവസാനിപ്പിക്കുന്നതിലൂടെ, യൂറോപ്പ് ഊര്‍ജ്ജ പ്രതിസന്ധിയുമായി പോരാടേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും യുക്രെയ്‌നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, സ്ലൊവാക്യയില്‍ നിന്നുള്ള വൈദ്യുതി ഉപരോധത്തെക്കുറിച്ച്‌ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *