തലവേദനയായി ഹൂതി മിസൈല്‍ ആക്രമണം; അയണ്‍ ഡോമിനൊപ്പം അമേരിക്ക നല്‍കിയ ‘താഡ്’ പ്രയോഗിച്ച്‌ ഇസ്രായേല്‍

തെല്‍ അവീവ്: നിരന്തരമുള്ള ഹൂതി മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ അമേരിക്കയുടെ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തുടങ്ങി ഇസ്രായേല്‍. അയണ്‍ ഡോമിന് പിന്നാലെയാണ് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനവും ഇസ്രായേല്‍ ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നത്. ഒക്ടോബറില്‍ ഇറാനില്‍നിന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായതോടെ അമേരിക്ക ഇസ്രായേലില്‍ താഡ് (ടെർമിനല്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം) വിന്യസിക്കുകയായിരുന്നു. ശേഷം ആദ്യമായി വെള്ളിയാഴ്ചയാണ് ഇത് ഉപയോഗിച്ചത്. വെള്ളിയാഴ്ച പുലർച്ചെ യെമനില്‍നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ താഡ് തടുത്തിട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച്‌ പെന്‍റഗണ്‍ പ്രതികരിച്ചിട്ടില്ല. ഗസ്സയിലെ ആശുപത്രി തീയിട്ടത് അപലപിച്ച്‌ ലോകാരോഗ്യ സംഘടന വടക്കൻ ഗസ്സയിലെ കമാല്‍ അദ്‍വാൻ ആശുപത്രി തീയിട്ട് നശിപ്പിച്ച ഇസ്രായേല്‍ സൈന്യത്തിന്‍റെ ക്രൂര പ്രവൃത്തിയെ അപലപിച്ച്‌ ലോകാരോഗ്യ സംഘടന. മെഡിക്കല്‍ സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആയിരക്കണക്കിന് ഫലസ്തീനികളുടെ മരണശിക്ഷയാണെന്നും ഈ ഭയാനകത അവസാനിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ബലംപ്രയോഗിച്ച്‌ ഒഴിപ്പിച്ചത്. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികള്‍ക്ക് സൈന്യം തീയിട്ടിരുന്നു. രോഗികളെ വസ്ത്രം അഴിപ്പിച്ച്‌ ഗസ്സയിലെ അതിശൈത്യത്തിലേക്ക് ഇറക്കിവിടുകയും ചെയ്തിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *