കോട്ടയത്ത് ബൈക്ക് അപകടത്തില്‍ 17കാരന് ദാരുണാന്ത്യം;
കോട്ടയം: കോട്ടയം പാലാ പൊൻകുന്നം റോഡില്‍ കുമ്ബാനിയില്‍ ബൈക്ക് അപകടത്തില്‍ 17കാരന് ദാരുണാന്ത്യം. വെള്ളിയേപ്പള്ളി സ്വദേശി കെ. അഭിലാഷ് ആണ് മരിച്ചത്. ബൈക്ക് എതിർ ദിശയിലെത്തിയ പിക് അപ്പ് വാനില്‍ ഇടിച്ച ശേഷം മറിഞ്ഞാണ് അപകടം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു.