ട്രംപ് അധികാരമേറ്റാല്‍ ഇമിഗ്രേഷന്‍ നയം കടുപ്പിക്കുമെന്ന് സൂചന; 1.1 ദശലക്ഷം വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധിക്ക് മുമ്പ് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് യുഎസ് സര്‍വകലാശാലകള്‍
ട്രംപ് അധികാരമേറ്റാല്‍ ഇമിഗ്രേഷന്‍ നയം കടുപ്പിക്കുമെന്ന് സൂചന; 1.1 ദശലക്ഷം വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധിക്ക് മുമ്ബ് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് യുഎസ് സര്‍വകലാശാലകള്‍.വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ ഇമിഗ്രേഷന്‍ നയം കടുപ്പിക്കുമെന്ന് സൂചന.ഇതേത്തുടർന്ന് 1.1 ദശലക്ഷത്തോളം വരുന്ന വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധിക്ക് മുമ്ബ് മടങ്ങിയെത്താൻ യുഎസ് സർവകലാശാലകള്‍ ആവശ്യപ്പെട്ടു. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനു സമാനമായ യാത്രാ നിരോധനം പോലുളള നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് സർവകലാശാലകള്‍ വിദ്യാർത്ഥികളെ മടക്കി വിളിച്ചത്. ജനുവരിയില്‍ അധികാരമേറ്റാലുടൻ ഇമിഗ്രേഷന്‍ നയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന്, യുഎസ് സർവകലാശാലകളില്‍ ആശങ്ക തുടരുകയാണ്. യുഎസ് ഇമിഗ്രേഷൻ നയങ്ങളില്‍ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നും വിദേശ വിദ്യാർത്ഥികള്‍ക്കിടയില്‍ ഭയമുണ്ട്. വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇമിഗ്രേഷൻ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. പഠനം തുടരുന്ന സമയത്ത് വിദേശ വിദ്യാർത്ഥികള്‍ക്ക് നോണ്‍ ഇമിഗ്രൻ്റ് വിസകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് തുടരുന്നതിന് നിയമപരമായ സാധ്യത ഈ വിസയ്ക്ക് ലഭിക്കാറില്ല. വിദേശികളെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനവും അടുത്തിടെ വന്നിരുന്നത് ആശങ്ക ഉയർത്തുകയാണ്.