മുഖ്യമന്ത്രി സ്ഥാനമുള്‍പ്പടെ തേടിയെത്തി, രാജ്യസഭാ സീറ്റും; സോനു സൂദ്

ന്യൂഡല്‍ഹി: കോവിഡ് കാലത്തും തുടർന്നും സഹായങ്ങളുമായെത്തിയ നടനാണ് സോനു സൂദ്. കോവിഡ് മഹാമാരി സമയത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലെത്താൻ അദ്ദേഹം സഹായിച്ചിരുന്നു. 2020-ല്‍ ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി അദ്ദേഹം ചാർട്ടേഡ് ഫ്ലൈറ്റുകളും ബസുകളും ബുക്ക് ചെയ്ത് നാട്ടിലെത്തിച്ചു. എന്നാല്‍ തന്നെ തേടി മുഖ്യമന്ത്രി പദവിയും ഉപ മുഖ്യമന്ത്രി പദവിയും രാജ്യസഭാ സീറ്റും എത്തിയിരുന്നെന്നും താൻ ഇത് തിരസ്കരിച്ചെന്നും സോനു സൂദ്. മുഖ്യമന്ത്രി സ്ഥാനം തരാമെന്ന് പറഞ്ഞ് സമീപിച്ചു, താൻ ഇത് നിരസിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. തുടർന്ന് രാജ്യത്തെ പ്രമുഖ നേതാക്കള്‍ തനിക്ക് രാജ്യസഭാ സീറ്റെന്ന ഓഫറുമായി എത്തി. രാഷ്ട്രീയത്തില്‍ ഒന്നിനായും കഷ്ടപ്പെടേണ്ടി വരില്ലെന്നും തിരസ്കരിക്കരുതെന്നും അവർ പറഞ്ഞായി ഹ്യൂമൻ ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോനു സൂദ് പറയുന്നുണ്ട്. രാഷ്ട്രീയം ആള്‍ക്കാർ തിരഞ്ഞെടുക്കുന്നത് പ്രധാനമായു രണ്ടു കാര്യങ്ങള്‍ക്കായാണ്. പണത്തിനായും പദവിക്കായും. ഇതില്‍ രണ്ടിലും താൻ തല്‍പ്പരനല്ല. മറ്റുള്ളവരെ സഹായിക്കാനായാണ് രാഷ്ട്രീയത്തിലെത്തുന്നതെങ്കില്‍ മറ്റാരുടേയും അനുമതി നേടാതെ തന്നെ താൻ അത് ചെയ്യുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ മറ്റൊരാളോട് ഉത്തരം പറയേണ്ടി വരുന്നത് എന്ന ഭീതിപ്പെടുന്ന കാര്യമാണ്. എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെ ഞാൻ ഭയക്കുന്നുവെന്നും സോനു അഭിമുഖത്തില്‍ പറയുന്നുണ്ട്. 2022-ല്‍ സോനുവിന്റെ സഹോദരി മാളവിക സൂദ് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. പഞ്ചാബിലെമോഗ സീറ്റില്‍ ഇവർ മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയോട് ഇവർ തോറ്റു.

Sharing

Leave your comment

Your email address will not be published. Required fields are marked *