യുകെയില്‍ 85 ശരിഅത്ത് കോടതികള്‍; പശ്ചാത്യലോകത്തെ ഇസ്ലാമിക നിയമ തലസ്ഥാനമോ ബ്രിട്ടന്‍

യുകെയില്‍ 85ഓളം ശരിഅത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യലോകത്തെ ഇസ്ലാമിക നിയമങ്ങളുടെ തലസ്ഥാനമായി ബ്രിട്ടന്‍ ഉയര്‍ന്നുവരുന്നതായി യുകെയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.ഈ മതസംവിധാനത്തിന് വലിയ സ്വാധീനമാണ് ഉള്ളത്. യൂറോപ്പില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ വിവാഹത്തിനും മറ്റ് കുടുംബപരമായ കാര്യങ്ങളിലും വിധികള്‍ തേടി യുകെയിലാണ് എത്തുന്നതെന്ന് യുകെ ദിനപത്രമായ ടൈംസിനെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സമാന്തര നിയമവ്യവസ്ഥയായി ഇത് ഉയര്‍ന്നുവരുന്നതില്‍ യുകെയിലെ നാഷണല്‍ സെക്യുലര്‍ സൊസൈറ്റി ആശങ്ക പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1982ലാണ് യുകെയിലെ ആദ്യത്തെ ശരിഅത്ത് കൗണ്‍സില്‍ സ്ഥാപിതമായത്.നിക്കാഹ് മുത്തലാഖ്, വിവാദമായ സ്ത്രീവിരുദ്ധ ആശയങ്ങള്‍ എന്നിവയെല്ലാം ശരിഅത്ത് കൗണ്‍സിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതായും ആരോപണമുണ്ട്. വിവാഹം, തലാഖ്(ഭര്‍ത്താവ് നല്‍കുന്ന വിവാഹമോചനം), ഖുല(ഭാര്യ നല്‍കുന്ന വിവാഹമോചനം) തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സന്നദ്ധ സ്ഥാപനമെന്ന നിലയിലാണ് കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ശരിയ കൗണ്‍സില്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലണ്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇംഗ്ലണ്ടിലും വെയില്‍സിലും താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങള്‍ തയ്യാറാക്കുന്ന ഒരു ആപ്ലിക്കേഷനുണ്ട്. ആപ്ലിക്കേഷനില്‍ പുരുഷന്മാര്‍ക്ക് ഒരു ഡ്രോപ്-ഡൗണ്‍ മെനുവില്‍ നിന്ന് എത്ര ഭാര്യമാരുമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഒന്ന് മുതല്‍ നാല് ഭാര്യമാരെ വരെ ഇത്തരത്തില്‍ തിരഞ്ഞെടുക്കാം. ഇത് ശരിഅത്ത് കോടതിയും അംഗീകരിച്ചതാണെന്ന് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു..ബ്രിട്ടനില്‍ ഒരു ലക്ഷം മുസ്ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുകെയിലെ ഈ ശരിഅത്ത് കോടതികളില്‍ ഇസ്ലാമിക പണ്ഡിതന്മാരുടെ പാനലുകളാണ് ഉള്‍പ്പെടുന്നത്. ഈ പാനലില്‍ ഭൂരിഭാഗവും പുരുഷന്മാരാണ് ഉള്ളത്. ഇവ അനൗപചാരിക സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുകയും വിവാഹമോചനങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളിലും മതപരമായ വിധികള്‍ പുറപ്പെടുവിക്കുന്നു.ഏഴാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള മുഹമ്മദ് നബിയുടെ കാലത്തെ ഇസ്ലാമിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ശരിഅത്ത് നിയമം തയ്യാറാക്കിയിരിക്കുന്നതെന്ന് മുസ്ലിം പണ്ഡിതനായ മോന സിദ്ധിഖി പറഞ്ഞു.ഏകദേശം ഒരു ലക്ഷം മുസ്ലിം വിവാഹങ്ങള്‍ ബ്രിട്ടനില്‍ നടന്നിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇസ്ലാമിക വിവാഹങ്ങളില്‍ വിവാഹമോചനത്തിനും വിധികള്‍ പുറപ്പെടുവിക്കണം, പ്രത്യേകിച്ച്‌ സ്ത്രീകള്‍ വിവാഹമോചനത്തിനായി മതപരമായ കൗണ്‍സിലിന്റെ അംഗീകാരം തേടുമ്ബോള്‍ മിക്ക മുസ്ലീം രാജ്യങ്ങളും ശരിഅത്ത് നിയമം പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തില്‍ പരമ്ബരാഗത വിധികളാണ് അംഗീകരിക്കുന്നത്, ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു..ഭാര്യയുടെ അഭ്യര്‍ത്ഥന പ്രകാരം വിവാഹമോചനം അനുവദിക്കുമ്ബോള്‍, അല്ലെങ്കില്‍ ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ ഈ പ്രക്രിയ സിവില്‍ നടപടികളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്.ഇസ്ലാമിക കോടതികളെക്കുറിച്ചുള്ള നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയുടെ ആശങ്കകള്‍ മതേതരത്വം പ്രോത്സാഹിപ്പിക്കുന്ന സംവിധാനമായ നാഷണല്‍ സെക്യുലാര്‍ സൊസൈറ്റി ബ്രിട്ടനില്‍ സമാന്തരമായ നിയമവ്യവസ്ഥ ഉയര്‍ന്നു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു നിയമം എന്ന തത്വത്തെ തുരങ്കം വയ്ക്കുന്ന ഇത്തരം കൗണ്‍സിലുകള്‍ക്കെതിരേ സൊസൈറ്റിയുടെ ചീഫ് എക്‌സ്‌ക്യുട്ടിവ് സ്റ്റീഫന്‍ ഇവാന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മുസ്ലിം സ്ത്രീകള്‍ക്ക് മതപരമായ വിവാഹമോചനം ആവശ്യമുള്ളതിനാല്‍ മാത്രമാണ് ശരിഅത്ത് കൗണ്‍സിലുകള്‍ നിലനില്‍ക്കുന്നതെന്ന് ഓര്‍മിക്കണം. മുസ്ലീം പുരുഷന്മാര്‍ക്ക് അവരുടെ ഭാര്യയെ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാന്‍ കഴിയും,” ഇവാന്‍ പറഞ്ഞു. അതേസമയം, തങ്ങളെ നിയന്ത്രിക്കുന്നതിന് മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചില സ്ത്രീകള്‍ ടൈംസിനോട് പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *