അപ്രതീക്ഷിതം; പി.ഗഗാറിനെ മാറ്റി, കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.പി. ഗഗാറിൻ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു കെ. റഫീഖ്.ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ഉയർന്നിരുന്നു. എന്നാല്‍ സമ്മേളനകാലയളവിലേക്ക് വന്നപ്പോള്‍ ആ സാധ്യത അടയുകയും ഗഗാറിൻ തന്നെ തുടർന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയില്‍ പാർട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നതോടെ വൻ മാറ്റമാണ് സിപിഎം നേതൃനിരയില്‍ സംഭവിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *