പ്രവാസികളുടെ പണം ഇന്ത്യയിലേക്ക് ഒഴുകുന്നു; കണ്ണ് തള്ളിക്കും കണക്ക്, ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത്;
2024 ല്‍ ഇന്ത്യയിലേക്ക് ഇത്തരത്തില്‍ എത്തിയത് 129 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 10.7 ലക്ഷം കോടി രൂപ. 2023 നെക്കാള്‍ വൻ വർധനവാണ് കണക്കില്‍ ഉണ്ടായിരിക്കുന്നത്. കഴഞ്ഞ വർഷം 8.95 ലക്ഷം കോടിയായിരുന്നു പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. അതായത് ഈ വർഷം 3.2 ശതമാനം വർധനവ്.അതേസമയം ഇതാദ്യമായല്ല ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപണത്തില്‍ വർധനവ് രേഖപ്പെടുത്തുന്നത്.2022 ല്‍ 111.22 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 9.28 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. അതായത് ചരിത്രത്തിലെ തന്നെ 100 ബില്യണ്‍ ഡോളറിലധികം പ്രവാസി പണം എത്തുന്ന രാജ്യമെന്ന നേട്ടമാണ് ഇന്ത്യ ഇതോടെ കൈവരിച്ചത്.മുൻപ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ പണമെത്തിയിരുന്നത് ഗള്‍ഫ് നാടുകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ തുടങ്ങി രാജ്യങ്ങളില്‍ നിന്നെല്ലാം പണമെത്തുന്നുണ്ട്. കൊവിഡിന് ശേഷം ആഗോളതലത്തില്‍ തൊഴില്‍ വിപണി ശക്തിപ്പെട്ടത് ഗുണകരമായെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും വർഷങ്ങളിലും ഇന്ത്യയിലേക്കെത്തുന്ന പ്രവാസി പണത്തില്‍ കുത്തനെ വർധനവ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും സമാനമായ രീതിയില്‍ പ്രവാസി പണം എത്തും.ഇന്ത്യ കഴിഞ്ഞാല്‍ മെക്സിക്കോയും ചൈനയും.ഇന്ത്യ കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മെക്സിക്കോയാണ്. 6820 കോടി ഡോളറാണ് ഇവിടേക്ക് എത്തിയത്. 2023 ല്‍ 6700 കോടി ഡോളർ ആയിരുന്നു. മൂന്നാം സ്ഥാനത്ത് ചൈനയാണ്. അതേസമയം 2023 നെ അപേക്ഷിച്ച് ചൈനയിലേക്ക് എത്തുന്ന പണത്തില്‍ ഇടിവാണ് ഉണ്ടായത്. 2023 ല്‍ 5000 കോടിയാണ് വന്നതെങ്കില്‍ ഇക്കുറി അത് വെറും 4800 കോടിയാണ്.ഫിലിപ്പൈൻസ് (4000 കോടി)സ പാക്കിസ്ഥാൻ (3300 കോടി) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.2024 ല്‍ ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പണമെത്തിയത്. മേഖലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 11.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോ ആൻഡ് മിഡില്‍ ഇൻകം രാജ്യങ്ങളിലേക്ക് 2024ല്‍ മൊത്തം 68,500 കോടി ഡോളർ പ്രവാസി പണം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകബാങ്ക് വ്യക്തമാക്കി.