‘ഇത് ഗുജറാത്തല്ല, ബംഗ്ലാദേശാണ്’: പ്രധാനമന്ത്രി മോദിക്ക് ബംഗ്ലാദേശി തീവ്ര ഇസ്ലാമിസ്റ്റിന്റെ മുന്നറിയിപ്പ്
ധാക്ക : വിജയ് ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിയുമായി ബംഗ്ലാദേശില്‍ നിന്നുമുള്ള തീവ്ര ഇസ്ലാമിസ്റ്റ് വിദ്യാർത്ഥി. ഇത് ഗുജറാത്തല്ല ബംഗ്ലാദേശ് ആണെന്ന് പ്രകോപനത്തിലൂടെയാണ് സർജിസ് ആലം എന്ന യുവ തീവ്ര ഇസ്ലാമിസ്റ്റ് ഭീഷണി മുഴക്കിയത്.നേരത്തെ ബംഗ്ലാദേശില്‍ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടയിലും ഷെയ്ഖ് ഹസീനയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയപ്പോഴും പ്രശസ്തിയിലേക്ക് ഉയർന്ന സർജിസ് ആലമാണ് ഭീഷണി മുഴക്കിയത്. അറിയപ്പെടുന്ന ഒരു ബംഗ്ലാദേശി ഇസ്ലാമിസ്റ്റ് പ്രവർത്തകനും കൂടിയാണ് ഇയാള്‍.” ഇത് ഗുജറാത്തല്ലെന്ന് മോദിയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് ബംഗ്ലാദേശ്.ആക്രമണാത്മക വർഗീയത ഇവിടെ വളരുന്നില്ല, കിംവദന്തികള്‍ പ്രചരിപ്പിച്ച് ആളുകളെ കൊന്ന് നിങ്ങള്‍ക്ക് ഇവിടെ അധികാരത്തില്‍ വരാൻ കഴിയില്ല,”- സർജിസ് ആലം പ്രസംഗത്തില്‍ പറഞ്ഞു.മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം ബംഗ്ലാദേശിന് നേരെ പുരികം ഉയർത്തുന്ന ആരുടെയും കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ഇസ്ലാമിസ്റ്റ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ നേരത്തെ സർജിസ് ആലം ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്തുകയും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ അയാളുടെ ഇന്ത്യൻ വിരുദ്ധ തീവ്രത കാരണം ജാതിയോ നാഗോറിക് കമ്മിറ്റിയുടെ മുഖ്യ സംഘാടകനായും നിയമിച്ചിരുന്നു.അതേ സമയം വിരോധാഭാസമെന്നു പറയട്ടെ ആഗസ്റ്റ് 5 മുതല്‍ ബംഗ്ലാദേശില്‍ മുസ്ലീം ജനക്കൂട്ടം അക്രമം നടത്തുകയും ഹിന്ദുക്കളെയും അവരുടെ ക്ഷേത്രങ്ങളെയും ബിസിനസുകളെയും തകർക്കുന്നു എന്നതാണ് സത്യം.