സാധാരണക്കാരുടെ വയറ്റത്തടിച്ച് പുതിയ സര്‍ക്കാര്‍ നയം; യൂസ്ഡ് കാറുകള്‍ക്കും സ്വൈര്യമില്ല
2025 ജനുവരി 1 മുതല്‍ ഇന്ത്യൻ വാഹന വിപണി ഒട്ടനവധി മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്, മിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡല്‍ നിരയില്‍ വില വർധനവും പ്രഖ്യാപിച്ചിട്ടുണ്ട്.അതോടൊപ്പം, യൂസ്ഡ് കാർ വിപണിയിലും വില ഗണ്യമായി വർധിക്കാൻ പോകുന്നു എന്നതാണ് മറ്റൊരു പ്രധാന വിഷയം. യൂസ്ഡ് കാറുകള്‍ വാങ്ങാനും പണം ലാഭിക്കാനുമുള്ള പലരുടേയും പദ്ധതികള്‍ ആകെ മൊത്തം കുഴപ്പത്തിലായേക്കാം. യൂസ്ഡ് കാർ വിപണിയിലെ ചെറു കാറുകള്‍ക്കും ഇവികള്‍ക്കും വില വർധിപ്പിക്കുന്നതിനെക്കുറിച്ച് GST കൗണ്‍സില്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.നിലവില്‍, യൂസ്ഡ് കാർ മാർക്കറ്റ് സബ് കോംപാക്ട് കാറുകള്‍ക്കും ഇവികള്‍ക്കും 12 ശതമാനം GST നിരക്ക് ആകർഷിക്കുന്നു, അതേസമയം വലിയ മോഡലുകള്‍ 18 ശതമാനം ഉയർന്ന ടാക്സ് നിരക്ക് ആകർഷിക്കുന്നു. ഈ പ്ലാൻ പ്രകാരം വരും ആഴ്ചകളില്‍ ഇലക്ട്രിക് കാറുകള്‍, സബ് കോംപാക്ട് സെഡാനുകള്‍, കോംപാക്ട് എസ്യുവികള്, ഹാച്ച്ബാക്ക് എന്നിവയുടെ വിലകളും വർധിക്കും.സെക്കൻഡ് ഹാൻഡ്/ യൂസ്ഡ് കാർ വിപണിയില്‍ GST നിരക്ക് സ്റ്റാൻഡേർഡൈസേഷൻ വീണ്ടും പരിഗണിക്കാൻ GST കൗണ്‍സില്‍ ഒരുങ്ങുന്നു. ഇൻഡസ്ട്രി റിപ്പോർട്ടുകള്‍ അനുസരിച്ച്, മുകളില്‍ സൂചിപ്പിച്ച സെഗ്മെൻ്റിലെ കാറുകളും ഇവികളും ഈ സ്റ്റാൻഡേർഡൈസേഷൻ വന്നാല്‍ കൂടുതല്‍ ചെലവേറിയതാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.നിലവില്‍, ഈ പുതിയ മാറ്റങ്ങളും നവീകരണങ്ങളും എപ്പോള്‍ പ്രാബല്യത്തില്‍ വരും എന്ന് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. നിർദിഷ്ട നിരക്കുമാറ്റം ചർച്ച ചെയ്യുന്നതിനും പരിഗണനയ്ക്കായി മേശപ്പുറത്ത് വയ്ക്കുന്നതിനുമായി ഡിസംബർ 20, 21 തീയതികളില്‍ GST കൗണ്‍സില്‍ ഒരു യോഗം ചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.ഇപ്പോള്‍, യൂസ്ഡ് കാർ വിപണിയില്‍ 4.0 മീറ്ററില്‍ താഴെയുള്ള ഇവി, ICE മോഡലുകള്‍, 1200 സിസിയില്‍ താഴെ കപ്പാസിറ്റിയുള്ള പെട്രോള്‍ എൻജിനുകള്‍, 1500 സിസിയില്‍ താഴെ ഡിസ്പ്ലേസ്മെന്റുള്ള ഡീസല്‍ എൻജിനുകള്‍ എന്നിവയ്ക്ക് 12 ശതമാനം നികുതി/ ടാക്സ് ഈ കൗണ്‍സില്‍ ചുമത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ പെടാത്ത മറ്റെല്ലാ മോഡലുകള്‍ക്കും 18 ശതമാനമാണ് നികുതി ഈടാക്കുന്നത്. GST കൗണ്‍സില്‍ നികുതി നിരക്കില്‍ മാറ്റം വരുത്തും എന്ന് റിപ്പോർട്ട് ചെയ്യുന്നതിനാല്‍, വ്യത്യസ്ത സെഗ്മെൻ്റിലെയും എല്ലാ വാഹനങ്ങള്‍ക്കും 18 ശതമാനം നികുതി നിരക്ക് സ്റ്റാൻഡേർഡായി സെറ്റ് ചെയ്യും. മുകളില്‍ സൂചിപ്പിച്ചതു പോലെ ഇത് സെക്കൻഡ് ഹാൻഡ് ഇവികളേയും മറ്റ് കോംപാക്ട് ICE മോഡലുകളേയും മുമ്പത്തേക്കാള്‍ ചെലവേറിയതാക്കും.എന്നിരുന്നാലും ഡീലർമാരുടെ കയ്യിലുള്ള യൂസ്ഡ് കാറുകളുടെ വില്‍പ്പനയില്‍ മാത്രമേ ഈ GST ബാധകമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം, സ്വകാര്യ വ്യക്തികളുടെ കാറുകള്‍ വില്ക്കുന്നതില് ഇവ ബാധകമല്ല. അതിനാല്‍ വാഹനം വാങ്ങുന്ന പാർട്ടി ഇടനിലക്കാരെ ഒഴിവാക്കി ഓണറുടെ പക്കല്‍ നിന്നും വാഹനം നേരിട്ടു വാങ്ങിയാല്‍ ഈ GST നിരക്കില്‍ നിന്നും രക്ഷപെടാം എന്നു മാത്രമല്ല അല്പം ലാഭിക്കാനും സാധിക്കും.മറ്റ് അനുബന്ധ വാർത്തകളില്‍ ഇനി മുതല്‍ ഇല്ക്ട്രിക് വാഹനങ്ങള്‍/ ഇവികള്‍ക്ക് സബ്സിഡികള്‍ ഒന്നും നല്‍കേണ്ട എന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി അഭിപ്രായപ്പെട്ടു. നിലവില്‍ മറ്റ് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഈടാക്കുന്നതിലും കുറവ് GST മാത്രമാണ് ഇവകളില്‍ നിന്നും ഈടാക്കുന്നത് എന്നും, അതിനാല്‍ ഇവികള്‍ക്ക് ഇനി കൂടുതല്‍ സബ്സിഡി ആവശ്യമില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്.