അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു;
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ന് ഗാബ ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം വന്നത്. ഈ ഓസ്ട്രേലിയൻ പരമ്പരയിലും അവസാനം നടന്ന ന്യൂസിലൻഡ് പരമ്പരയിലും അശ്വിൻ അത്ര നല്ല പ്രകടനമാായിരുന്നില്ല നടത്തിയത്. ഇതിനു പിന്നാലെയാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം.106 ടെസ്റ്റുകള്‍ ഇന്ത്യക്ക് ആയി കളിച്ച അശ്വിൻ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മാത്രമല്ല ബാറ്റു കൊണ്ട് പലപ്പോഴും ഇന്ത്യയെ സഹായിച്ച അദ്ദേഹം 6 ടെസ്റ്റ് സെഞ്ച്വറികളും നേടി. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റും 65 ടി20യില്‍ നിന്ന് 72 വിക്കറ്റും അശ്വിൻ ഇന്ത്യക്ക് ആയി നേടി.