വിശ്വാസികളുടെ എണ്ണമെത്ര? ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ കണക്കെടുക്കാൻ സുപ്രീംകോടതി;

ന്യൂഡല്‍ഹി: ഓർത്തോഡോക്സ് യാക്കോബായ തർക്കത്തില്‍ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു.കേരളത്തില്‍ ഓർത്തോഡോക്സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. തർക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന കണക്കും സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറണം. കേസില്‍ ജനുവരി 29, 30 തീയ്യതികളില്‍ വിശദമായ വാദം കേള്‍ക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അത് വരെയാണ് തല്‍സ്ഥിതി തുടരേണ്ടത്.കേരളത്തില്‍ ഓർത്തോഡോക്സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. തർക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന കണക്കും സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറണം. കേസില്‍ ജനുവരി 29, 30 തീയ്യതികളില്‍ വിശദമായ വാദം കേള്‍ക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അത് വരെയാണ് തല്‍സ്ഥിതി തുടരേണ്ടത്.തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഓർത്തോഡോക്സ് വിഭാഗത്തിന് കൈമാറാൻ ഡിസംബർ മൂന്നിന് പുറപ്പടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ നിർദേശിക്കണമെന്ന് ഓർത്തോഡോക്സ് സഭയുടെ അഭിഭാഷകർ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തർക്കം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായി വാദം കേള്‍ക്കുന്നതിനാല്‍ അത്തരം ഒരുത്തരവ് ഈ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലങ്കര സഭയുടെ എല്ലാ പള്ളികളിലും തല്‍സ്ഥിതി തുടരണം എന്ന നിർദേശമാണ് സുപ്രീംകോടതി ആദ്യം നല്‍കിയത്. എങ്കിലും, തർക്കത്തില്‍ ഉള്ള ആറ് പള്ളികളിലേക്ക് അത് ചുരുക്കണമെന്ന് ഓർത്തോഡോക്സ് സഭയുടെ അഭിഭാഷകർ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇതിനോടകം ഓർത്തഡോക്സ് സഭ ഭരണം ഏറ്റെടുത്ത പള്ളികളിലും ഈ ഉത്തരവ് പ്രശ്നമാകും എന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്നാണ് തല്‍സ്ഥിതി ആറ് പള്ളികളില്‍ മാത്രമായി സുപ്രീംകോടതി നിജപ്പെടുത്തിയത്. തർക്കത്തിലുള്ള പള്ളികളില്‍ എന്തെങ്കിലും ക്രമസമാധാന പ്രശനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാന സർക്കാരിന് ഇടപെടാമെന്നും ജസ്റ്റിസ് മാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി- ‘വിശ്വാസികള്‍ എത്ര, പള്ളികള്‍ എത്ര ? കേരളത്തില്‍ ഓർത്തോഡോക്സ് യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉള്ള കണക്കാണ് സംസ്ഥാനസർക്കാർ കൈമാറേണ്ടത്. മലങ്കര സഭയ്ക്ക് എത്ര പള്ളികള്‍ ഉണ്ടെന്നും, ഓരോ വിഭാഗത്തിനും എത്ര പള്ളികള്‍ ഉണ്ടെന്നും സംസ്ഥാനസർക്കാർ അറിയിക്കണം. വില്ലേജ് അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് സംസ്ഥാനസർക്കാർ ഇതുമായി ബന്ധപ്പെട്ട് കൈമാറേണ്ടത്.തർക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന് അറിയിക്കാനും സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. പള്ളി അടിസ്ഥാനത്തിലുള്ള കണക്ക് സമർപ്പിക്കാൻ ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ക്കും സുപ്രീം കോടതി അനുമതി നല്‍കി. വിശ്വാസികളെ സംബന്ധിച്ച കണക്കെടുപ്പും, ഹിത പരിശോധനയും മുമ്ബ് എടുത്തിട്ടുള്ളത് ആണെന്നും അതിനാല്‍ പുതുതായി കണക്കെടുപ്പിന്റെ ആവശ്യം ഇല്ലെന്നും ഓർത്തോഡോക്സ് സഭയുടെ അഭിഭാഷകർ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.യാക്കോബായ പുരോഹിതർ ശവസംസ്കാര ശുശ്രൂഷ ചെയ്യുന്നത് തടയുന്നത് എന്തിന്? സുപ്രീം കോടതി മലങ്കര സഭയിലെ പള്ളി സെമിത്തേരികളില്‍ യാക്കോബായ പുരോഹിതർ ശവസംസ്കാര ശുശ്രൂഷ ചെയ്യുന്നത് തടയുന്നത് എന്തിനെന്ന് സുപ്രീം കോടതി വാക്കാല്‍ ആരാഞ്ഞു. ഓർത്തോഡോക്സ് – യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച്‌ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് യാക്കോബായ വിഭാഗം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.ആദ്യ സത്യവാങ്മൂലത്തില്‍ നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശവസംസ്കാര ശുശ്രൂഷ നടപടികള്‍ എന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ അധിക സത്യവാങ്മൂലത്തില്‍ സെമിത്തേരി നിയമം അംഗീകരിക്കുന്നില്ലെന്നും, 1934 ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആണ് ശവസംസ്കാര ശുശ്രൂഷാ നടപടികള്‍ നടത്തേണ്ടത് എന്ന നിലപാടാണ് സ്വീകരിച്ചത്. ആദ്യ നിലപാടില്‍ നിന്ന് പിന്നാക്കം പോകാനായിരിക്കും രണ്ടാമത്തെ സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. എന്നാല്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ആദ്ധ്യാത്മിക നേതാവ് ആണെന്നും അദ്ദേഹം നിലപാട് മാറ്റിയെന്ന് താൻ പറയില്ലെന്നും യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ അഭിപ്രായപ്പെട്ടു.2017 ലെ വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണോ? സംശയം ഉന്നയിച്ച്‌ സുപ്രീംകോടതി മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് വിധി സഭയ്ക്ക് കീഴില്‍ ഉള്ള എല്ലാ പള്ളികള്‍ക്കും ബാധകമാകുമോ എന്ന് സംശയം ഉന്നയിച്ച്‌ സുപ്രീം കോടതി. കേരളത്തിന് പുറത്തും മലങ്കരസഭയ്ക്ക് പള്ളികള്‍ ഉണ്ടെന്നും അതിനാല്‍ ആ പള്ളികള്‍ക്കും ഈ ഉത്തരവ് ബാധകമാകുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഏത് പള്ളിയുടെ കേസുകളിലാണ് വിധി പുറപ്പെടുവിച്ചത്, ആ പള്ളികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകമാകുക എന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ കേസിലാണ് സുപ്രീം കോടതി 2017 ലെ വിധി പുറപ്പടുവിച്ചത്,സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ കപില്‍ സിബല്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവർ ഹാജരായി. ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ, സി യു സിംഗ്, കൃഷ്ണൻ വേണുഗോപാല്‍, ശ്രീകുമാർ, അഭിഭാഷകൻ ഇ എം എസ് അനാം എന്നിവർ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ശ്യാം ദിവാൻ, പി വി ദിനേശ് അഭിഭാഷകരായ എ രഘുനാഥ്, പി കെ മനോഹർ, സനന്ദ് രാമകൃഷ്ണൻ എന്നിവരാണ് ഹാജരായത്.

Sharing

Leave your comment

Your email address will not be published. Required fields are marked *