കോട്ടയം ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, നിരീക്ഷണം ഊര്‍ജിതം;

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ നിരീക്ഷണം ഊർജിതം. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, വാഴൂർ പഞ്ചായത്തുകളിലെ പന്നി ഫാമുകളിലാണ് പന്നിപ്പനി രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്ബാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളാണ് നിരീക്ഷണ മേഖല.ഫാമിലും ചുറ്റുവട്ടത്തുമുള്ള എല്ലാ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് കൊന്നു സംസ്‌കരിക്കും. കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡ പ്രകാരമായിരിക്കും സംസ്കാരം. പന്നികളെ സംസ്കരിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *