ആരോഗ്യനില വഷളായി. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ആശുപത്രിയില്‍;
ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് 97കാരനായ അദ്വാനിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജൂലൈയിലും അദ്ദേഹത്തെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അദ്വാനി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.