ലോകത്തെ ഏറ്റവും മികച്ച 100 റസ്റ്ററന്റുകളില്‍ അഞ്ചാം സ്ഥാനം നമ്മുടെ കേരളത്തിലെ ഈ റസ്റ്ററന്റിന്; ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 7 റസ്റ്ററന്റുകള്‍

ലോകത്തെ ഏറ്റവും മികച്ച റസ്റ്റോറന്റുകളിലൊന്ന് നമ്മുടെ കൊച്ചു കേരളത്തില്‍. ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്ററന്‍റുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത് പ്രമുഖ ഫൂഡ് ആൻഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ്.ഈ പട്ടികയില്‍ ഏഴ് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അതില്‍ ഒന്ന് നമ്മുടെ കേരളത്തിലും. ഒന്നാം സ്ഥാനം വിയന്നയിലെ ഫിഗല്‍മ്യൂലർ ആണ്.കോഴിക്കോട്ടെ പാരഗണ്‍ റെസ്റ്റാറന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. കൊല്‍ക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകള്‍. ഡല്‍ഹിയിലെ കരിം ഹോട്ടല്‍ (59), ബംഗളൂരുവിലെ സെൻട്രല്‍ ടിഫിൻ റൂം (69), ഡല്‍ഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്‍റുകള്‍.ഭക്ഷണ വിഭവങ്ങള്‍ക്കു പുറമെ സാംസ്കാരിക പ്രാധാന്യം, ചരിത്രം, ജനപ്രീതി എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. 1939ല്‍ സ്ഥാപിച്ച പാരഗണ്‍ റസ്റ്റാറന്‍റിലെ ബിരിയാണിയാണ് ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവം. ഇതിനു പുറമെ സീഫൂഡുകള്‍ക്കും മലബാർ വിഭവങ്ങള്‍ക്കും പ്രസിദ്ധമാണ് പാരഗണ്‍.നേരത്തെ ടേസ്റ്റ് അറ്റ്ലസിന്‍റെ ലോകത്തെ മികച്ച പത്ത് ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ചിക്കൻ 65 ഇടംനേടിയിരുന്നു. ആഗോള പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചിക്കൻ 65 ഉള്ളത്. 2023 ആഗസ്റ്റില്‍ പത്താമതായിരുന്നു ചിക്കൻ 65ന്‍റെ സ്ഥാനം. ഇത്തവണത്തെ പട്ടികയില്‍ ഇടം നേടിയവയില്‍ കൂടുതലും ഏഷ്യൻ വിഭവങ്ങളാണെന്ന സവിശേഷതയുമുണ്ട്. ദക്ഷിണ കൊറിയയില്‍നിന്നുള്ള ‘ചികിൻ’ ആണ് ഒന്നാമത്. ജപ്പാനില്‍നിന്നുള്ള ‘കരാജ്’ രണ്ടാമതെത്തി. ദക്ഷിണ യു.എസിലെ ‘ഫ്രൈഡ് ചിക്കൻ’, ഇന്തൊനീഷ്യൻ വിഭവമായ ‘അയം ഗൊറെങ്’ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് വിഭവങ്ങള്‍.

Sharing

Leave your comment

Your email address will not be published. Required fields are marked *