രണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു;
കാലിഫോര്‍ണിയ(യുഎസ്): രണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. വടക്കന്‍ കാലഫോര്‍ണിയ സ്വദേശിയായ ജെസ്സിനിയ മിന(22)യാണ് മരിച്ചത്.വീട്ടില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച തോക്ക് കുട്ടി എടുത്ത് വെടിവയ്ക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ തോക്കിന്റെ ഉടമയായ ആന്‍ഡ്രൂ സാഞ്ചസിനെ(18) പോലിസ് അറസ്റ്റ് ചെയ്തു. ജെസ്സിനിയയുടെ ആണ്‍ സുഹൃത്താണ് ഇയാള്‍.വീട്ടില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച തോക്ക് കുട്ടി എടുത്ത് വെടിവയ്ക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ തോക്കിന്റെ ഉടമയായ ആന്‍ഡ്രൂ സാഞ്ചസിനെ(18) പോലിസ് അറസ്റ്റ് ചെയ്തു. ജെസ്സിനിയയുടെ ആണ്‍ സുഹൃത്താണ് ഇയാള്‍. ജെസ്സിനിയ കട്ടിലില്‍ കിടക്കുമ്ബോള്‍ കുട്ടിയെത്തി വെടിവയ്ക്കുകയായിരുന്നുവെന്ന് പോലിസ് വക്താവ് ലഫ്റ്റനന്റ് കേണല്‍ പോള്‍ സെര്‍വാന്റസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്ബത് എംഎം പിസ്റ്റള്‍ കൊണ്ട് ഒരു തവണയാണ് ജെസ്സിനിയക്ക് വെടിയേറ്റത്. ഈ തോക്കിന് സുരക്ഷാ ലോക്ക് ഇല്ലായിരുന്നു. നിലത്തിട്ടിരുന്ന തോക്കാണ് കുട്ടി എടുത്തു മുറിയിലേക്ക് ചെന്നത്. തോക്ക് സൂക്ഷിക്കുന്നതില്‍ ജാഗ്രതപുലര്‍ത്താത്തതിനാണ് ആന്‍ഡ്രൂ സാഞ്ചസിനെ അറസ്റ്റ് ചെയ്തതെന്നും ലഫ്റ്റനന്റ് കേണല്‍ പോള്‍ സെര്‍വാന്റസ് വിശദീകരിച്ചു.കഴിഞ്ഞ ദിവസം ലോസ് ഏയ്ഞ്ചലസില്‍ ഒരു ഏഴു വയസുകാരന്‍ സഹോദരനായ രണ്ടു വയസുകാരനെ വെടിവച്ചു കൊന്നിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ട്രക്കില്‍ നിന്ന് ലഭിച്ച തോക്കാണ് കളിക്കുന്നതിനിടെ അപകടമുണ്ടാക്കിയത്. വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടക്കന്‍ കരോലിനയിലും സമാനമായ സംഭവമുണ്ടായി. മൂന്നുവയസുകാരന്‍ ഒരു വയസുള്ള അനിയനെയാണ് വെടിവച്ചത്. പക്ഷെ, കാര്യമായ പരിക്കില്ല. കുട്ടികളുടെ കൈയ്യില്‍ എത്താത്ത രീതിയില്‍ തോക്ക് സൂക്ഷിക്കണമെന്ന് കാലഫോര്‍ണിയ അറ്റോണി ജനറല്‍ അഭ്യര്‍ത്ഥിച്ചു.