34കാരിക്ക് മരുന്ന് നല്‍കിയത് 61കാരിയുടെ എക്‌സ്-റേ റിപ്പോര്‍ട്ട് പരിശോധിച്ച്; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
എറണാകുളം: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിയ യുവതിക്ക് മരുന്നുമാറി നല്‍കി. കളമശ്ശേരി സ്വദേശി അനാമികയാണ് ചികിത്സിച്ച ഡോക്ടർക്കും, എക്‌സ്-റേ വിഭാഗത്തിനുമെതിരെ പരാതി നല്‍കിയത് 61കാരിയായ ലതികയുടെ എക്‌സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 34കാരിയ അനാമികയ്‌ക്ക് മരുന്ന് നല്‍കിയതെന്നാണ് പരാതി.നടുവേദനയും കാലുവേദനയും കാരണമാണ് അനാമിക ആശുപത്രിയില്‍ ചികിത്സ തേടിയത്. വീട്ടില്‍ ചെന്ന് എക്‌സ്-റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്‌സ്-റേ റിപ്പോർട്ട് അല്ല എന്ന് അനാമികയ്‌ക്ക് മനസ്സിലായത്. എക്‌സ്-റേ റിപ്പോർട്ട് അനുസരിച്ച് പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക പറയുന്നു.തിരക്കിനിടയില്‍ എക്‌സറെ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നല്‍കി കഴിഞ്ഞു. വിഷയത്തില്‍ പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.