മെക്‌സിക്കോയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 80 കത്തോലിക്ക വൈദികര്‍;
മെക്‌സിക്കോയില്‍ 34 വര്‍ഷത്തിനിടെ 80 കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സഭാംഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രേഖപ്പെടുത്തുന്ന സംഘടനയായ കാത്തലിക് മള്‍ട്ടി മീഡിയ സെന്റര്‍ (സി.സി.എം.) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്1990 മുതല്‍ രാജ്യത്ത് ഏകദേശം 80 കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിസിഎം ഡയറക്ടര്‍ ഫാ. ഒമര്‍ സോറ്റെലോ അഗ്വിലാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.മുന്‍പ് മെക്‌സിക്കന്‍ പ്രസിഡന്റായിരുന്ന ഫെലിപ്പ് കാല്‍ഡെറോണിന്റെ (2006-2012) ഭരണകാലത്ത് 17 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്. എന്റിക് പെന നീറ്റോയുടെ ഭരണകാലത്ത് (20122018) ഈ കണക്ക് 19 ആയി ഉയര്‍ന്നു.മെക്‌സിക്കോ നിലവില്‍ ഭരിക്കുന്ന ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ ആറ് വര്‍ഷത്തെ ഭരണ കാലയളവില്‍ 10 വൈദികരാണ് കൊല്ലപ്പെട്ടത്. 14 വൈദികരും മെത്രാന്മാരും ആക്രമിക്കപ്പെട്ടു. പ്രതിവാരം ശരാശരി 26 പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുമെക്‌സിക്കോയുടെ ചരിത്രത്തില്‍ മുമ്ബെങ്ങുമില്ലാത്തവിധം സമൂഹത്തിന്റെ എല്ലാ മേഖലകളിലും അക്രമം ആശങ്കാജനകമായ തലത്തില്‍ എത്തിയിരിക്കുകയാണെന്നും ഫാ. ഒമര്‍ സോറ്റെലോ അഭിപ്രായപ്പെട്ടു.കത്തോലിക്ക വൈദികരുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന വിധത്തില്‍ ഭീഷണികള്‍, കവര്‍ച്ചകള്‍, ആക്രമണങ്ങള്‍ തുടങ്ങിയവയും തുടര്‍ച്ചയായി ഉണ്ടാകുന്നതായി സി.സി.എം റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു