യുഎഇ ലോട്ടറി ആദ്യ നറുക്കെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; എങ്ങനെ ലോട്ടറിയെടുക്കാം, സമ്മാനത്തുകയെത്ര, അറിയാം

യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. 100 ദശലക്ഷം സമ്മാനത്തുകയുളള ലോട്ടറി രാജ്യത്തെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ്.18 വയസിന് മുകളിലുളളവർക്കാണ് ലോട്ടറി ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കുക. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസുള്ള അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എല്‍എല്‍സിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്.theuaelottery.ae എന്നതാണ് വെബ്സൈറ്റ്.ലോട്ടറിയെടുക്കേണ്ടതിങ്ങനെ. എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രർ ചെയ്യേണ്ടത്.രജിസ്ട്രർ ചെയ്യുമ്ബോള്‍ മുഴുവന്‍ പേരും മേല്‍വിലാസവും നല്‍കണം. പ്രായം തെളിയിക്കാന്‍ യുഎഇ എമിറേറ്റ്സ് ഐഡിയും നല്‍കണം. 7 അക്കങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. രണ്ട് തരത്തിലാണ് നമ്ബറുകള്‍ തിരഞ്ഞെടുക്കാനാവുക. ദിവസം എന്ന വിഭാഗത്തില്‍ നിന്ന് ആറ് നമ്ബറുകളും മാസ വിഭാഗത്തില്‍ നിന്ന് ഒരു നമ്ബറും തിരഞ്ഞെടുക്കണം. ഒന്നുകില്‍ ഇഷ്ടമുളള നമ്ബറുകള്‍ തിരഞ്ഞെടുക്കാം, അതല്ലെങ്കില്‍ ഈസി പിക്ക് തിരഞ്ഞെടുത്ത് ക്രമരഹിതമായി നമ്ബറുകള്‍ തെരഞ്ഞെടുക്കാം.ഒന്നാം സമ്മാനം 100 ദശലക്ഷം ദിർഹം.ഏഴുനമ്ബറുകളും ഒരുപോലെ വന്നാല്‍ 100 ദശലക്ഷം ദിർഹമാണ് സമ്മാനം.ദിവസ വിഭാഗത്തില്‍ നിന്നുളള ആറ് നമ്ബറുകള്‍ ഒരുപോലെ വന്നാല്‍ 1 ദശലക്ഷം ദിർഹമാണ് സമ്മാനം.ദിവസ വിഭാഗത്തില്‍ നിന്ന് അഞ്ച് നമ്ബറുകളും മാസ വിഭാഗത്തിലെ നമ്ബറും ഒരുപോലെ വന്നാല്‍ 100,000 ദിർഹം സമ്മാനം.ദിവസ വിഭാഗത്തില്‍ നിന്ന് അഞ്ച് നമ്ബറുകളും അല്ലെങ്കില്‍ ദിവസ വിഭാഗത്തില്‍ നിന്ന് നാല് നമ്ബറുകളും മാസ വിഭാഗത്തിലെ നമ്ബറും ഒരുപോലെ1000 ദിർഹം സമ്മാനം ലഭിക്കും.ദിവസവിഭാഗത്തില്‍ നിന്ന് 3 നമ്ബറുകളും മാസവിഭാഗത്തില്‍ ഒരു നമ്ബറും, ദിവസവിഭാഗത്തില്‍ നിന്ന് 2 നമ്ബറുകളും മാസവിഭാഗത്തില്‍ ഒരു നമ്ബറും, ദിവസവിഭാഗത്തില്‍ നിന്ന് 1 നമ്ബറുകളും മാസ വിഭാഗത്തില്‍ ഒരു നമ്ബറും, മാസനമ്ബർ ഒരുപോലെ വന്നാല്‍ 100 ദിർഹം സമ്മാനമായി ലഭിക്കും.10 ലക്ഷം ദിർഹം വരെ നേടാനുള്ള അവസരത്തിനായി സ്‌ക്രാച്ച്‌ കാർഡുകള്‍ വാങ്ങാനുള്ള അവസരവുമുണ്ട്.ഈ കാർഡുകളുടെ നിരക്കുകള്‍ 5 ദിർഹം മുതല്‍ ആരംഭിക്കുന്നു..50 ദിർഹത്തിന് ലോട്ടറിയെടുക്കാം.ലോട്ടറിയുടെ നിരക്ക് 50 ദിർഹമാണ്. എല്ലാ ശനിയാഴ്ചയുമാണ് നറുക്കെടുപ്പ്. യുഎഇ ലോട്ടറിയുടെ യൂട്യൂബ് ചാനലില്‍ നറുക്കെടുപ്പിന്‍റെ തല്‍സമയ സംപ്രക്ഷേപണമുണ്ടാകും. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *