ബീഫ് കഴിക്കേണ്ടത് ഇസ്ലാമിക ധര്‍മ്മം; ബംഗ്ലാദേശില്‍ ഭക്ഷണത്തിന്റെ പേരിലും വിദ്വേഷം

ധാക്ക : ബംഗ്ലാദേശില്‍ തീവ്ര ഇസ്ലാമിക പ്രവർത്തനങ്ങള്‍ അനുദിനം വർധിക്കുന്നതില്‍ കടുത്ത ആശങ്ക. ധാക്കയില്‍ മുസ്ലീം ഉപഭോക്തൃ അവകാശ കൗണ്‍സില്‍ എന്ന സംഘടന ബീഫ് വിളമ്ബാത്ത ഭക്ഷണശാലകള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ഷാല്‍ പ്രദേശത്ത് റാലി നടത്തി.
എല്ലാ റസ്‌റ്റോറൻ്റുകളുടെയും മെനുവില്‍ ബീഫ് വിഭവങ്ങള്‍ നിർബന്ധമാക്കണമെന്നും ഇത് പാലിക്കാത്ത ഭക്ഷണശാലകള്‍ അടച്ചുപൂട്ടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ബീഫ് വിളമ്ബാത്ത റെസ്റ്റോറൻ്റുകള്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക് എതിരാണെന്ന് അവർ പ്രഖ്യാപിച്ചു. ഗോമാംസം ഇസ്ലാമിക സ്വത്വത്തിന്റെ പ്രതീകമാണെന്നും ഭക്ഷണശാലകളില്‍ ഹലാല്‍ ഭക്ഷണമില്ലാത്ത പാശ്ചാത്യ രാജ്യങ്ങള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കൗണ്‍സില്‍ കണ്‍വീനർ മുഹമ്മദ് ആരിഫ് അല്‍ ഖബീറിനെ ഉദ്ധരിച്ച്‌ ധാക്ക ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.ഓള്‍ഡ് ധാക്കയിലെ ബംഗ്ഷാല്‍ ഏരിയയിലെ ഹോട്ടല്‍ അല്‍ റസാഖിന് മുന്നിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബീഫ് നിരോധന റെസ്റ്റോറൻ്റുകള്‍ ഇന്ത്യയുടെയും ഹിന്ദുത്വയുടെയും ഏജൻ്റുമാരാണ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആവശ്യപ്പെട്ടു.ഇതിനു പുറമെ പാശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാർക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ റസ്റ്റോറൻ്റുകളില്‍ ഹലാല്‍ ഭക്ഷണം ഇല്ല. കാരണം അവർ മുസ്ലീങ്ങളെ ഉള്‍ക്കൊള്ളാൻ ആഗ്രഹിക്കുന്നില്ല. മുസ്ലീങ്ങള്‍ക്ക് അവരുടെ പ്രത്യേക ഹലാല്‍ ഭക്ഷണശാലകള്‍ തുറക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും പ്രതിഷേധക്കാരുടെ നേതാവ് ആരിഫ് അല്‍ ഖബീർ പറഞ്ഞു.എല്ലാ റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവില്‍ ഒരു ബീഫ് വിഭവമെങ്കിലും ചേർത്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ആരിഫ് അല്‍ ഖബീർ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, അവർ ഇന്ത്യയുടെയും ഹിന്ദുത്വത്തിന്റെയും ഏജൻ്റുമാരായിരിക്കണം. അവരെ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കണമെന്നും ആരിഫ് കൂട്ടിച്ചേർത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *