57 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത അഞ്ചുവയസുകാരൻ മരിച്ചു;
ജയ്പുർ: രാജസ്ഥാനിലെ ദൗസയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാൻ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴല്‍ക്കിണറില്‍ വീഴുന്നത്. 57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പെെപ്പ് വഴി കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്താണ് അത്രയും നേരം ജീവൻ നിലനിർത്തിയത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന, സിവില്‍ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കുമ്ബോള്‍ കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നു.