ഐശ്വര്യ റായിക്ക് പാകിസ്ഥാനില്‍ ഒരു അപര സുന്ദരി;
സിനിമ താരങ്ങളുമായി സാദൃശ്യം തോന്നിപ്പിക്കുന്ന ഒരുപാട് ആളുകളുണ്ട്. ചിലരുടെ ചിത്രങ്ങളും, വീഡിയോകളും പുറത്തു വരാറുമുണ്ട്.നടി സ്നേഹ ഉല്ലാല്‍, ഇൻഫ്ലുവൻസർ ആഷിത സിങ് എന്നിവർ ഐശ്വര്യ റായിയുമായി സാദൃശ്യമുള്ളവരാണ്. അക്കൂട്ടത്തിലേക്ക് പുതിയ ഒരാള്‍കൂടി കഴിഞ്ഞ ദിവസമെത്തി. പാകിസ്താനില്‍ നിന്നുള്ള വ്യവസായിയായ കൻവാള്‍ ചീമയാണത്. ഇമ്ബാക്‌ട് മീറ്ററെന്ന സ്ഥാപനത്തിന്റെ സിഇഒ ആയ കൻവാളിന് ഐശ്വര്യയുമായി അപാര സാദൃശ്യമാണുള്ളത്. മുഖസാമ്യത്തിന് പുറമേ നടത്തവും സംസാരവും ഐശ്വര്യ റായിയെ പോലെയാണെന്നാണ് സോഷ്യല്‍ മീഡിയുടെ കണ്ടുപിടിത്തം. ഇതിന് പുറമേ മേക്കപ്പും, മുടി ചീകുന്നതും സമാനമാണ്.പാകിസ്താനിലെ ഇസ്ലാമാബാദിലാണ് കൻവാള്‍ ജനിച്ചതും വളർന്നതും. പിന്നീട് സൗദി അറേബ്യയിലേക്ക് ഉന്നതപഠനത്തിനായി ചേക്കേറി. വർഷങ്ങള്‍ക്ക് ശേഷം കുടുംബം പാക്കിസ്താനിലേക്ക് തന്നെ തിരിച്ചു. ഐശ്വര്യ റായിയുമായുള്ള സാദ്യശ്യത്തെ കുറിച്ച് ഒരിക്കല്‍ ഒരു മാധ്യമപ്രവർത്തക സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടി നല്‍കാൻ കൻവാള്‍ താത്പര്യപ്പെട്ടില്ല. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെപ്പോലെയാണോ എന്ന ചോദ്യത്തെ നിരസിക്കുന്ന പാകിസ്ഥാൻ വ്യവസായിയായ കൻവാള്‍ ചീമയുടെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താമസിയാതെ, അവള്‍ അതേ പേരില്‍ ഒരുപാട് വിമർശനങ്ങള്‍ ഏറ്റുവാങ്ങാൻ തുടങ്ങി.എന്നാല്‍ വീഡിയോ വൈറലായതോടെ കൻവാള്‍ ചീമ ഇപ്പോള്‍ ഒരു ട്വീറ്റില്‍ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. എനിക്ക് ഐശ്വര്യയെ ഇഷ്ടമല്ലെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, വാസ്തവത്തില്‍, ഞാൻ ഒരു ആരാധകയാണ്! അവളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു. അവള്‍ വളരെ പ്രഗത്ഭയായ ഒരു സ്ത്രീയാണ്, അവളെ ആരുമായും താരതമ്യം ചെയ്യുന്നത് ശരിയല്ല. മറ്റൊരാളുടെ പകർപ്പ് ആകുന്നതിനേക്കാള്‍ എൻ്റെ ഏറ്റവും മികച്ച പതിപ്പ് ആകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കൻവാള്‍ ചീമയുടെ മറുപടി.