ഭിക്ഷയെടുത്ത് കോടീശ്വര പട്ടികയില്‍ ഇടംപിടിച്ച ഭാരത് ജെയിൻ; ഭിക്ഷാടനത്തിലൂടെ മറിയുന്നത് 1.5 ലക്ഷം കോടി;

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മുന്നേറുന്നതിനിടയില്‍ ഒരു സന്തോഷ വാർത്തരാജ്യത്തെ ഒരു പിച്ചക്കാരനും കോടീശ്വര പട്ടികയിലെത്തിയിട്ടുണ്ട്. 40 വർഷമായി മുംബൈയില്‍ ഭിക്ഷയെടുക്കുന്ന ഭരത് ജെയിനെന്ന വ്യക്തിക്ക് ഏഴരക്കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം .രാജ്യത്തെ ഒരു പിച്ചക്കാരനും കോടീശ്വര പട്ടികയിലെത്തിയിട്ടുണ്ട്. 40 വർഷമായി മുംബൈയില്‍ ഭിക്ഷയെടുക്കുന്ന ഭരത് ജെയിനെന്ന വ്യക്തിക്ക് ഏഴരക്കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം. ഭിക്ഷാടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഭാരത് ജെയിൻ എന്ന മുംബൈ സ്വദേശി. ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്ന വിശേഷണത്തിന് ഉടമയാണിയാള്‍. മുംബൈയിലെ തിരക്കേറിയ തെരുവുകളുടെ ഹൃദയഭാഗമായ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൻ്റെയും ആസാദ് മൈതാനത്തിൻ്റെയും ഇടയില്‍ വർഷങ്ങളായി ഭിക്ഷയെടുത്ത് ജീവിക്കുകയാണ് ഭാരത് ജെയിൻ. ഇന്ന് ഇയാള്‍ക്ക് 7.5 കോടി രൂപയുടെ ആസ്തി ഉള്ളതായിട്ടാണ് റിപ്പോർട്ടുകള്‍ഭിക്ഷാടനമാണ് ജെയിനിൻ്റെ ഏക വരുമാനമാർഗം. ഇടവേളകളില്ലാതെ ദിവസം 10 മുതല്‍ 12 മണിക്കൂർ വരെ ഇയാള്‍ ഭിക്ഷയെടുക്കും. ജോലി ചെയ്യുന്ന സ്ഥലത്തെ തിരക്കും ആളുകളുടെ ദയവും അനുസരിച്ച്‌ ദിവസവും ശരാശരി 2,000 രൂപമുതല്‍ 2,500 വരെ സമ്ബാദിക്കാനാകും. 60,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് പ്രതിമാസ വരുമാനം. സർക്കാർ, സ്വകാര്യ കമ്ബനികളുടെ ജീവനക്കാരെ അത്ഭുതപ്പെടുത്തുന്ന ആസ്തിയുള്ള ഭാരത് ജെയിനിന് പ്രതിമാസം 30,000 രൂപ വാടകയിനത്തില്‍ വരുമാനം നല്‍കുന്ന രണ്ട് കടകളും താനെയിമുണ്ട്.മുംബൈയില്‍ 1.4 കോടി വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ ജെയ്‌നിനുണ്ട്. അവിടെ ഭാര്യ, രണ്ട് ആണ്‍മക്കള്‍, പിതാവ്, സഹോദരൻ എന്നിവർക്കൊപ്പമാണ് താമസം. കുടുംബാംഗങ്ങള്‍ നടത്തുന്ന സ്റ്റേഷനറി സ്റ്റോറില്‍ നിന്നുള്ള വരുമാനം വേറെയും. ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങളുമുണ്ട്. വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നുള്ള ഭാരത് ജെയിൻ ഭിക്ഷാടനം വഴിയാണ് ഇതൊക്കെ സമ്ബാദിച്ചിരിക്കുന്നത്. യാചകവേഷം ഉപേക്ഷിക്കാൻ കുടുംബാംങ്ങള്‍ പറയാറുണ്ടെങ്കിലും ജെയിൻ അതിന് തയ്യാറല്ല. ഭിക്ഷയെടുക്കുന്നത് താൻ ആസ്വദിക്കുന്നുവെന്നും അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.താൻ ഒരു അത്യാഗ്രഹിയല്ലെന്നും ദാനശീലനാണെന്നും രവീന്ദ്ര ജയിൻ അവകാശപ്പെടുന്നു. ക്ഷേത്രങ്ങളില്‍ പോയി താൻ ദാനകർമ്മങ്ങള്‍ നടത്താറുണ്ടെന്നും പണം സംഭാവന നല്‍കാറുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. രവീന്ദ്ര ജയിൻ്റെ കഥ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭിക്ഷാടനത്തിലൂടെ കോടീശ്വരന്‍മാരായ നിരവധി ആളുകളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ നേരത്തേയും പുറത്തു വന്നിരുന്നു. 1.5 ലക്ഷം കോടി രൂപയാണ് ഒരു വ്യവസായം പോലെ വളർന്ന ഇന്ത്യയിലെ ഭിക്ഷാടനത്തിൻ്റെ ആകെ ആസ്തി മൂല്യം. ഒന്നര കോടി രൂപ ആസ്തിയുള്ള സാംഭാജി കാലെ, ഒരു കോടി രൂപ ആസ്തിയുള്ള ലക്ഷ്മി ദാസ് എന്നിവരാണ് ഇതിന് മുമ്ബ് വാർത്തയില്‍ നിറഞ്ഞ കോടീശ്വരൻമാരായ ഭിക്ഷക്കാർ.

Sharing

Leave your comment

Your email address will not be published. Required fields are marked *