“ട്രംപെ നിന്നെ ഞാന്‍ പൂട്ടും” ; അലറിവിളിച്ച്‌ പുടിന്‍

ഹൂതികളെ ആക്രമിക്കുന്നതില്‍ ലക്ഷ്യം കാണാതിരിക്കുന്ന അമേരിക്കന്‍ സേന സ്വയം പ്രതിരോധിക്കാനായി ശ്രമിക്കുന്നതിനും ലോഞ്ച് സൈറ്റുകള്‍, പ്രൊഡക്ഷന്‍ സൈറ്റുകള്‍, സ്റ്റോറേജ് സൈറ്റുകള്‍, കമാന്‍ഡ്-കണ്‍ട്രോള്‍ സൈറ്റുകള്‍ എന്നിവയ്ക്ക് പിന്നാലെ പോകുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഹൂതികളുടെ ശക്തി ക്രമാനുഗതമായി വര്‍ദ്ധിച്ച്‌ വരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുകയെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് നിയോകോണിലെ മിഡില്‍ ഈസ്റ്റ് അനലിസ്റ്റായ ബ്രയാന്‍ കാര്‍ട്ടറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ്, അമേരിക്ക തന്നെ മുന്‍കൈ എടുത്ത് ഹിസ്ബുള്ളയും ഇറാനും തമ്മിലുളള വെടിനിര്‍ത്തല്‍ കൊണ്ടു വന്നിരുന്നത്.ഉത്തര കൊറിയയുമായി റഷ്യയുണ്ടാക്കിയ പ്രതിരോധ കരാറിന്റെ മോഡലില്‍ റഷ്യയുമായി പ്രതിരോധ കരാര്‍ ഉണ്ടാക്കാനുള്ള ഇറാന്റെ നീക്കവും അമേരിക്കയെയും ഇസ്രയേലിനെയും സമവായത്തിന് പ്രേരിപ്പിച്ച ഘടകമാണ്. എന്നാല്‍ ഈ വെട്ടി നിര്‍ത്തല്‍ ധാരണ ചിലയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ലംഘിച്ചപ്പോള്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഹിസ്ബുള്ള തിരിച്ചടിച്ചിരുന്നത്. അതേസമയം, ലെബനന് നേരെയുള്ള ആക്രമണത്തില്‍ നിന്നും പിന്നോട്ട് പോയ ഇസ്രയേല്‍ ഗാസയില്‍ ശക്തമായ ആക്രമണം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.അതാകട്ടെ തന്ത്രപരവുമാണ്.ഇസ്രയേലുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വൈകിപ്പിച്ച ഇറാന്‍ ഈ ഇടവേളയില്‍ ആണവായുധ ശക്തിയായി മാറിക്കഴിഞ്ഞു എന്ന അമ്ബരപ്പിക്കുന്ന വിവരങ്ങളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് പാക്കിസ്ഥാന് ശേഷം ആണവായുധമുള്ള രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി ഇറാന്‍ ഔദ്യോഗികമായി തന്നെ മാറിക്കഴിഞ്ഞു. അമേരിക്കയുടെ ഉപരോധം മറികടന്നാണ് ഈ നേട്ടം ഇറാന്‍ കൈവരിച്ചിരിക്കുന്നത്. ഇനി ഇറാനെ ആര് ആക്രമിച്ചാലും ഇറാന് ആണവായുധം പ്രയോഗിക്കാന്‍ കഴിയും. ഇസ്രയേലിനു മാത്രമല്ല അമേരിക്കയ്ക്കും ഇത് വലിയ ഭീഷണിയാണ്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഇതിനകം തന്നെ റഷ്യയില്‍ നിന്നും ഇറാന്‍ സ്വന്തമാക്കിയതായ വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.ഇറാനും അവര്‍ നിയന്ത്രിക്കുന്ന ഹിസ്ബുള്ളയും ഹൂതികളും ഇപ്പോള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നത് അമേരിക്കയുടെയും അവരുടെ സൈനിക സഖ്യമായ നാറ്റോയുടെയും ഉറക്കം കെടുത്തുന്നതാണ്.റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ വിജയത്തോട് അടുക്കുന്നതും അമേരിക്കയെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ യുക്രെയിനിലേക്കുളള ആയുധ സപ്ലേ നിലയ്ക്കുമെന്നതിനാല്‍ ജോ ബൈഡനും വലിയ ആശങ്കയിലാണുള്ളത്. ഇനി വന്‍ തോതില്‍ ആയുധങ്ങള്‍ ട്രംപ് യുക്രെയിന് നല്‍കിയാല്‍ പോലും ഈ യുദ്ധത്തില്‍ വിജയിക്കാന്‍ യുക്രെയിന് കഴിയുകയില്ല.റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ വീഴുന്നത് അമേരിക്കയുടെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും പരാജയമായാണ് വിലയിരുത്തപ്പെടുക. കാരണം, നാറ്റോ നല്‍കിയ ആധുനിക ആയുധങ്ങളും ടെക്നോളജിയും കൂലി പടയാളികളുമാണ് യുക്രെയിന്‍ സൈന്യത്തിന് ഇതുവരെ പിടിച്ചു നില്‍ക്കാന്‍ സഹായകരമായിരുന്നത്. അതുകൊണ്ട് തന്നെ യുക്രെയിന് കിട്ടുന്ന ഓരോ പ്രഹരവും നാറ്റോയ്ക്ക് കിട്ടുന്ന പ്രഹരമായാണ് മാറുന്നത്. അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും ആശങ്ക ഇതാണെങ്കില്‍ അമേരിക്കയുടെ മറ്റൊരു സഖ്യകക്ഷിയായ ഇസ്രയേലിന്റെ ആശങ്ക മറ്റൊന്നാണ്. റഷ്യ യുക്രെയിന്‍ യുദ്ധം അവസാനിച്ചാല്‍ റഷ്യയുടെ പിന്തുണയോടെ ഇറാന്‍ ആക്രമിക്കുമെന്ന ഭയമാണ് ഇസ്രയേലിനുള്ളത്.യുക്രെയിന്‍ -റഷ്യ യുദ്ധം അത്രപെട്ടന്ന് അവസാനിക്കരുത് എന്ന് കരുതുന്ന ബൈഡന്റെയും നെതന്യാഹുവിന്റെയും ബുദ്ധിയില്‍ പിറന്ന നീക്കമാണ് ഇപ്പോള്‍ സിറിയയില്‍ ഉണ്ടായിരിക്കുന്നത്. റഷ്യയും ഇറാനും പിന്തുണയ്ക്കുന്ന സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കുവാന്‍ വിമതര്‍ക്ക് സഹായങ്ങള്‍ നല്‍കിയത് ഇസ്രയേല്‍ അമേരിക്ക തുര്‍ക്കി ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളാണ്. ഇക്കാര്യത്തില്‍ മൊസാദും സി.ഐ.എയും നിര്‍ണ്ണായക ഇടപെടലാണ് നടത്തിയിരിക്കുന്നത്.നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യുദ്ധക്കൊതിയന്മാര്‍ ഉറക്കമുണർന്നത് ഒരാഴ്ച മുമ്ബാണ്.വിമതസേനകള്‍ നടത്തിയ മിന്നലാക്രമണത്തിന്റെ ഒടുവില്‍ അവര്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസും പിടിച്ചെടുത്തു കഴിഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *