IRCTC സൈറ്റ് നിലച്ചു, ഓണ്‍ലൈൻ ബുക്കിംഗ് അവതാളത്തില്‍; ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിപ്പ്
ഡല്‍ഹി: ഐആർസിടിസി സൈറ്റ് പ്രവർത്തിക്കുന്നില്ല. സെർവറിന് സാങ്കേതിക തകരാറുണ്ടായെന്നാണ് ലഭിക്കുന്ന വിവരം.ഒരു മണിക്കൂർ പ്രവർത്തിക്കില്ലെന്നും ബുക്കിംഗ് നടക്കില്ലെന്നും അറിയിപ്പുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണമാണോ സൈറ്റ് നിലക്കുന്നതിന് പിന്നില്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണയായി രാത്രി 11 മണിക്ക് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത് സൈബർ ആക്രമണമാണോ എന്നതു സംബന്ധിച്ച് സംശയമുയർന്നത്. നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ തകരാറിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.