ബംഗ്ലാദേശിന് വേണ്ടി 17,000 ഇന്ത്യൻ സൈനികര്‍ ജീവത്യാഗം ചെയ്തു; കൊടും ക്രൂരതകള്‍ കാണിച്ച പാകിസ്താൻ സുഹൃത്ത്; ഇന്ത്യ ശത്രു : തസ്ലീമ നസ്രീൻ
ധാക്ക: ബംഗ്ലാദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ.- സമൂഹമാദ്ധ്യമായ എക്സിലെ ഒരു പോസ്റ്റില്‍, ബംഗ്ലാദേശും പാകിസ്താനും തമ്മില്‍ വളർന്നുവരുന്ന ബന്ധങ്ങളില്‍ നസ്രീൻ തൻ്റെ നിരാശ പ്രകടിപ്പിച്ചു, ഇന്ത്യയുമായി ബംഗ്ലാദേശ് പുലർത്തിയിരുന്ന ചരിത്രപരമായ ബന്ധത്തിൻ്റെയും ഇപ്പോഴത്തെ വൈരുദ്ധ്യവും എടുത്തുകാണിച്ചു.1971ലെ സ്വാതന്ത്ര്യ സമരത്തില്‍ ബംഗ്ലാദേശിന് ഇന്ത്യ നല്‍കിയ പിന്തുണയും അവർ ചൂണ്ടിക്കാട്ടിഭാരതത്തിന്‍റെ പതിനേഴായിരത്തോളം സൈനികരാണ് ബംഗ്ലാദേശിന്‍റെ മോചനത്തിനായി ജീവത്യാഗം ചെയ്തത്. എന്നാല്‍, ബംഗ്ലാദേശിലെ നിലവിലെ സർക്കാർ ഭാരതത്തെ ശത്രുവായി കാണുന്നു. 30 ലക്ഷം ബംഗ്ലാദേശുകാരെ കൊല്ലുകയും, 2 ലക്ഷം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത പാകിസ്താനുമായാണ് ഇപ്പോള്‍ ബംഗ്ലാദേശ് സൗഹൃദം സ്ഥാപിച്ചതെന്നും തസ്ലിമ നസ്രിൻ കുറ്റപ്പെടുത്തി.ശത്രുവായ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിക്കാൻ 17,000 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട ഇന്ത്യ ഇപ്പോള്‍ ശത്രുവാണെന്ന് കരുതപ്പെടുന്നു. 10 ദശലക്ഷം അഭയാർഥികള്‍ക്ക് പാർപ്പിടവും ഭക്ഷണവും വസ്ത്രവും നല്‍കിയ ഇന്ത്യ ഇപ്പോള്‍ ശത്രുവാണെന്ന് കരുതപ്പെടുന്നു. പാകിസ്താൻ സേനയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ആയുധങ്ങള്‍ നല്‍കുകയും സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത ഇന്ത്യ ഇപ്പോള്‍ ശത്രു. 3 ദശലക്ഷം ആളുകളെ കൊല്ലുകയും 200,000 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത പാകിസ്താൻ ഇപ്പോള്‍ ഒരു സുഹൃത്താണെന്ന് കരുതപ്പെടുന്നു. തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്താൻ ഇപ്പോള്‍ ഒരു സുഹൃത്താണെന്നാണ് കരുതപ്പെടുന്നത്. 1971ലെ ക്രൂരതകള്‍ക്ക് ഇതുവരെ ബംഗ്ലാദേശിനോട് മാപ്പ് പറയാത്ത പാകിസ്താൻ ഇപ്പോള്‍ ഒരു സൗഹൃദ രാഷ്ട്രമാണ്! എന്നാണ് നസ്രീൻ തൻ്റെ പോസ്റ്റില്‍ കുറിച്ചത്.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് നസ്രീൻ്റെ പരാമർശം. മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ഓഗസ്റ്റ് 5 മുതല്‍ 200-ലധികം ആക്രമണങ്ങള്‍ നേരിട്ടുവെന്ന റിപ്പോർട്ടുകള്‍ക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു