ജലനിരപ്പ് താണു ; നദികള്‍ ഒളിപ്പിച്ച സംഗമേശ്വര ക്ഷേത്രം പുറത്ത് : പൂജകള്‍ ആരംഭിച്ചു
ശ്രീശൈലം റിസർവോയറിലെ ജലനിരപ്പ് താഴ്ന്നതോടെ സപ്തനദുല സംഗമേശ്വര ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ പുറത്തുവന്നു .ജലസംഭരണിയിലെ വെള്ളം ക്രമാതീതമായി താഴ്ന്നതോടെ ക്ഷേത്രത്തിന്റെ ഗോപുര ഭാഗം പുറത്തേക്ക് വന്നത്.ജലനിരപ്പ് താണു ; നദികള്‍ ഒളിപ്പിച്ച സംഗമേശ്വര ക്ഷേത്രം പുറത്ത് : പൂജകള്‍ ആരംഭിച്ചു.രണ്ട് പവർ സ്റ്റേഷനുകളിലൂടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുമൂലമാണ് ജലസംഭരണിയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞത് . നിലവില്‍ ജലനിരപ്പ് 864.8 അടിയിലെത്തി. വെള്ളത്തിന് മുകളില്‍ ദൃശ്യമായ ക്ഷേത്രഗോപുരത്തിന് സമീപമെത്തി പുരോഹിതന്മാർ പൂജകളും , ആരതിയും നടത്തി.ആന്ധ്രാപ്രദേശിലെ കർണൂല്‍ ജില്ലയിലെ സംഗമേശ്വര ക്ഷേത്രം. വർഷത്തില്‍ കൂടിപ്പോയാല്‍ നാല്പത് മുതല്‍ 50 ദിവസങ്ങള്‍ വരെ മാത്രമേ ഈ ക്ഷേത്രത്തെ വെളിയില്‍ കാണുവാൻ സാധിക്കുകയുള്ളു.. മഴ മാറി വെയില്‍ തെളിയുന്ന നേരങ്ങളിലാണ് ക്ഷേത്രം പുറത്തേക്കു വരുന്നത്. ആ സമയത്ത് ഇവിടെ എത്തി സംഗമേശ്വരനെ തൊഴുത് പ്രാർഥിക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്താറുണ്ട്. ഏഴു നദികള്‍ തമ്മില്‍ ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നദികള്‍ ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്.