രാജസ്ഥാനിലെ സാൻവാലിയ സേത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന ക്ഷേത്ര ഭാരവാഹികള്‍ ഞെട്ടി; രണ്ട് മാസം കൊണ്ട് ലഭിച്ചത് അത്യപൂര്‍വ്വ സംഭാവനകള്‍.
ജയ്പൂർ: രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ രണ്ട് മാസം കൊണ്ട് കിട്ടിയ സംഭാവന കണ്ട് ഞെട്ടി ക്ഷേത്ര ഭാരവാഹികള്‍. രാജസ്ഥാനിലെ ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിനാണ് അപൂർവ്വമായ കാണിക്കയും സംഭാവനകളും ലഭിച്ചത്രു കിലോ ഭാരമുള്ള ഒരു സ്വർണ്ണ ബിസ്‌കറ്റ്, കോടിക്കണക്കിന് പണം, ഒരു വെള്ളി പിസ്റ്റള്‍, വെള്ളി കൈവിലങ്ങുകള്‍ ചെറിയ സ്വർണ്ണ ബിസ്‌ക്കറ്റുകള്‍, വെള്ളി പുരാവസ്തുക്കള്‍, വെള്ളി പൂട്ട്, താക്കോല്‍, പുല്ലാങ്കുഴല്‍ എന്നിവയാണ് രണ്ടു മാസം കൊണ്ട് ക്ഷേത്രത്തിനു ലഭിച്ച അപൂർവ്വ സംഭാവനകള്‍. റെക്കോർഡ് സംഭാവനകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.രാജസ്ഥാനിലെ പ്രശ്സതമായ കൃഷ്ണ ക്ഷേത്രമാണ് സാൻവാലിയ സേത്ത് ക്ഷേത്രം. ഇതുവരെയുള്ള കണക്കനുസരിച്ച് 23 കോടി രൂപയാണ് സംഭാവനയായും ഭണ്ഡാരത്തില്‍ നിന്നുമായി ലഭിച്ചത്. ഒരു കിലോ തൂക്കമുള്ള സ്വർണ്ണ ബിസ്‌ക്കറ്റാണ് എല്ലാവരെയും അമ്ബരപ്പിച്ച കാണിക്കകളിലൊന്ന്. കൂടാതെ ചെറിയ സ്വർണ്ണ ബിസ്‌ക്കറ്റുകള്‍, വെള്ളി പുരാവസ്തുക്കള്‍, വെള്ളി പിസ്റ്റള്‍, വെള്ളി പൂട്ട്, താക്കോല്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ അതുല്യ വസ്തുക്കളും സംഭാവനയായി എത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇതുവരെ കണക്കാക്കിയതില്‍ വെച്ച് റെക്കോർഡ് സംഭാവനയാണ് ഇതെന്നാണ് ഭാരവാഹികള്‍ പറയുന്നത്.ആദ്യഘട്ട കണക്കെടുപ്പില്‍ 11.34 കോടി രൂപയാണ് കണക്കാക്കിയത്. രണ്ടാം ഘട്ടത്തിന് 3.60 കോടി രൂപ ലഭിച്ചു. മൂന്നാം ഘട്ടത്തില്‍ 4.27 കോടി രൂപയം ലഭിച്ചു. ഇപ്പോഴുള്ള കണക്കനുസരിച്ച് പണമായി മാത്രം 19.22 കോടി രൂപയുണ്ട്. സംഭാവനപ്പെട്ടികള്‍, ഓണ്‍ലൈൻ സംഭാവനകള്‍, ഭണ്ഡാരപ്പെട്ടികള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച സ്വർണ്ണത്തിന്‍റേയും വെള്ളിയുടെയും തൂക്കവും മൂല്യനിർണ്ണയവും തുടരുകയാണ്.ചിറ്റോർഗഢില്‍ നിന്ന് 40 കിലോമീറ്റർ അകലെ ചിറ്റോർഗഡ്-ഉദയ്പൂർ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന സാൻവാലിയ സേത്ത് ക്ഷേത്രം കൃഷ്ണ ഭക്തരുടെ പ്രധാന ആരാധനാലയമാണ്.