വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വര്‍ധന പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്.4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 2024-25 സാമ്ബത്തിക വർഷത്തില്‍ 16 പൈസയും 2025-26 വർഷത്തില്‍ 12 പൈസയും വർധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്ബത്തിക വർഷത്തില്‍ നിരക്ക് വർധിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ട്.ഇലക്‌ട്രിസിറ്റി ബില്ലിലെ ഫിക്സഡ് ചാർജില്‍ കഴിഞ്ഞ വർഷം വർധനവ് വരുത്തിയിരുന്നു. എന്നാല്‍, ഈ വർഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിനുപുറമെ, ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല.കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വർധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവർധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബർ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാർത്ത കുറിപ്പില്‍ അറിയിച്ചു.