കുവൈത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് മുങ്ങിയ മലയാളികളെ തപ്പി അധികൃതര്‍ കേരളത്തില്‍ ;

അന്വേഷണം 1425 മലയാളികള്‍ക്കെതിരെ. 700 കോടിയുടെ തട്ടിപ്പു നടത്തിയതില്‍ മലയാളി നഴ്സു‌മാരുമുണ്ടെന്ന് റിപ്പോര്‍ട്ട്‌. ലോണ്‍ എടുത്ത ശേഷം മുങ്ങിയത് മറ്റ് രാജ്യങ്ങളിലേക്കെന്നും സൂചന. ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 10 കേസുകൾ .

സിറ്റി:കുവൈറ്റില്‍ മലയാളികള്‍ അടക്കം ബാങ്കിനെ കബളിപ്പിച്ച്‌ 700 കോടി തട്ടിയതായി കേസ്. സംഭവത്തില്‍ 1475 മലയാളികള്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.തട്ടിപ്പ് നടത്തിയവരില്‍ 700 മലയാളി നഴ്സുമാരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്‍റെ പരാതിയില്‍ സംസ്ഥാനത്ത് പത്ത് കേസുകള്‍ രജിസ്റ്റർചെയ്തിട്ടുണ്ട്.കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കില്‍നിന്ന് കോടികള്‍ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു. 50 ലക്ഷം മുതല്‍ രണ്ട് കോടി വരേയാണ് പലരും ലോണ്‍ എടുത്തത്.കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടു. സംഭവത്തില്‍ പത്തു പേരേ തിരിച്ചറിഞ്ഞതായാണ് വിവരം

Sharing

Leave your comment

Your email address will not be published. Required fields are marked *